Categories: India

സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ നിശ്ചിത സമയപരിധി വേണമെന്ന് രാഷ്‌ട്രപതി ദ്രൗപതി മുര്‍മു

ജനകീയ പങ്കാളിത്തം ഇന്‍ഡോര്‍ പോലുള്ള വൃത്തിയും ഹരിതവുമായ നഗരങ്ങള്‍ ഉറപ്പാക്കിയതായി രാഷ്ട്രപതി

Published by

ഇന്‍ഡോര്‍ : സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ഒരു നിശ്ചിത സമയപരിധി വേണമെന്ന് രാഷ്‌ട്രപതി ദ്രൗപതി മുര്‍മു.മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നടന്ന സ്മാര്‍ട്ട് സിറ്റി കോണ്‍ക്ലേവ് 2023-ല്‍, 2022 ലെ ഇന്ത്യ സ്മാര്‍ട്ട് സിറ്റി വിജയികള്‍ക്ക് അവാര്‍ഡുകള്‍ നല്‍കിയ ശേഷം സദസിനെ അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്‌ട്രപതി. ജനകീയ പങ്കാളിത്തം ഇന്‍ഡോര്‍ പോലുള്ള വൃത്തിയും ഹരിതവുമായ നഗരങ്ങള്‍ ഉറപ്പാക്കിയതായി രാഷ്‌ട്രപതി പറഞ്ഞു.

എല്ലാ നഗരങ്ങളിലും സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ കൂടുതല്‍ യോജിച്ച ശ്രമങ്ങള്‍ നടത്തണമെന്നും രാഷ്‌ട്രപതി പറഞ്ഞു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇതിനോടകം ഇത്തരം നിരവധി ശ്രമങ്ങള്‍ നടന്നിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

രാജ്യത്തിന്റെ മുഴുവന്‍ വികസനത്തിനായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടാണ് സ്മാര്‍ട്ട് സിറ്റി ദൗത്യമെന്ന് ചടങ്ങില്‍ സംസാരിച്ച കേന്ദ്ര നഗര, ഭവനകാര്യ മന്ത്രി ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു. കൊറോണ മഹാമാരിക്കിടയിലും സ്മാര്‍ട്ട് സിറ്റി ദൗത്യം മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്നും അദ്ദേഹം പറഞ്ഞു.

2047-ഓടെ വികസിത രാജ്യമായി മാറുകയെന്ന ഇന്ത്യയുടെ ലക്ഷ്യത്തിന്റെ പ്രധാന ഘടകമാണ് സ്മാര്‍ട്ട് സിറ്റി ദൗത്യമെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും വലിയ 100 നഗരങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും ശക്തിപ്പെടുത്തുന്നതിനൊപ്പം ഇന്ത്യയിലെ നഗര ആവാസവ്യവസ്ഥകളില്‍ സ്മാര്‍ട്ട് സിറ്റി നവീകരണത്തിന് തുടക്കമിട്ടിട്ടുണ്ടെന്നും ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു. .

നഗരങ്ങളെ സ്മാര്‍ട്ടും വൃത്തിയുളളതും ആക്കുന്നതിന് പൊതുജന പങ്കാളിത്തം അനിവാര്യമാണെന്ന് ചടങ്ങില്‍ സംസാരിച്ച മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞു. മധ്യപ്രദേശിലെ എല്ലാ നഗരങ്ങളിലും ശുചിത്വം കൈവരിക്കുന്നത് പൂര്‍ത്തീകരിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക