ന്യൂദല്‍ഹി : ഖാലിസ്ഥാനി തീവ്രവാദികള്‍ക്കെതിരായ നടപടിയുടെ ഭാഗമായി രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ റെയ്ഡ്. പഞ്ചാബ്, ഹരിയാന, ദല്‍ഹി, രാജസ്ഥാന്, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെ നിരവധി കേന്ദ്രങ്ങളില്‍ ഇന്ന് റെയ്ഡ് നടത്തി.
ഈ സംസ്ഥാനങ്ങളിലായി 50 ലധികം സ്ഥലങ്ങളില്‍ റെയ്ഡ് നടക്കുകയാണ്. ഖാലിസ്ഥാനികളും മറ്റ് രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഗുണ്ടാസംഘങ്ങളും മയക്കുമരുന്നുകള്‍ക്കും ആയുധങ്ങള്‍ക്കുമായി ഹവാല വഴി ഇന്ത്യയില്‍ ധനമെത്തിക്കുന്നുണ്ടെന്ന് എന്‍ഐഎ വൃത്തങ്ങള്‍ പറഞ്ഞു.
ഖാലിസ്ഥാനി, ഐഎസ്ഐ, ഗുണ്ടാസംഘങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷണ ഏജന്‍സിക്ക് ലഭിച്ചു. യുഎപിഎ പ്രകാരം അറസ്റ്റിലായ ഗുണ്ടാസംഘങ്ങളില്‍ നിന്നും ഖാലിസ്ഥാനികളില്‍ നിന്നും ഇതുവരെ ലഭിച്ച വിവരങ്ങള്‍ വ്യക്തമാക്കുന്നത് ഖാലിസ്ഥാനി-ഗുണ്ടാസംഘം, തീവ്രവാദ ഫണ്ടിംഗ്, ആയുധ വിതരണം, വിദേശ മണ്ണില്‍ നിന്ന് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തല്‍ എന്നിവയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: