മുംബൈ: സെര്‍ച്ച് എഞ്ചിന് എന്ന കരുത്തുറ്റ ഉല്പന്നത്തിലൂടെ ഇന്റര്‍നെറ്റ് ലോകത്ത് തരംഗം സൃഷ്ടിച്ച ടെക് ഭീമന് കമ്പനി ഗൂഗിളിന് 25 വയസ്സ് തികയുന്നു.
1998ലാണ് ഗൂഗിള്‍ സ്ഥാപിക്കപ്പെടുന്നത്. അമേരിക്കയിലെ സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍ ഡോക്ടറേറ്റ് പഠനത്തില്‍ മുഴുകുന് നരണ്ട് വിദ്യാര്‍ത്ഥികളായ ലാളി പേജും സെര്‍ഗി ബ്രിനും ചേര്‍ന്നാണ് ഗൂഗിളിന് രൂപം നല്‍കിയത്. ഇന്റെര്‍നെറ്റില്‍ എളുപ്പത്തില്‍ തിരഞ്ഞ് വേണ്ട വിവരങ്ങള്‍ ശേഖരിക്കാനാവുന്ന അല്‍ഗൊരിതം കണ്ടെത്തിയതാണ് ഗൂഗിളിന്റെ വിജയം.
1998ല്‍ ആനഡി ബെക്ടൊള്ഷീം എന്ന സണ്‍ മൈക്രോസിസ്റ്റത്തിന്റെ സഹസ്ഥാപകന്‍ നല്കിയ ഒരു ലക്ഷം ഡോളര്‍ കൊണ്ടാണ് ഗൂഗിള്‍ സ്ഥാപിച്ചത്. 38300 കോടി ഡോളറാണ് ഇന്ന് ഗൂഗില്‍ എന്ന കമ്പനിയുടെ ആസ്തി. തുടക്കത്തില്‍ സ്റ്റാന്‍ ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ ലാറി പേജും സെര്‍ഗി ബ്രിനും താമസിക്കുന്ന ഡോര്‍മിറ്ററി റൂമായിരുന്നു ഗൂഗിളിന്റെ ആസ്ഥാനം. പിന്നീട് അത് കാലിഫോര്‍ണിയയിലെ മെന്‍ലോ പാര്‍ക്കില്‍ വാടകയെക്കടുത്ത ഒരു കാര്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലമായി ഓഫീസ്.
25 വര്‍ഷമായി മറ്റൊരു കമ്പനിയ്ക്കും വിട്ടുകൊടുക്കാതെ ഇന്റര്‍നെറ്റ് സെര്‍ച്ച് ബിസിനസ് രംഗത്ത് ഗൂഗിള്‍ ആധിപത്യം പുലര്‍ത്തി. ആദ്യകാലത്തെ യാഹുവിനെ തറപറ്റിച്ചു. പിന്നീട് മൈക്രോസോഫ്റ്റ് കൊണ്ടുവന്ന ബിങ്ങിനും ഗൂഗിളിനെ തോല്പിക്കാനായില്ല. അതുപോലെ ബ്രൗസിങ്ങ് ചെയ്യുന്നതിനുള്ള ബ്രൗസറായി അരങ്ങു വാണിരുന്ന മൈക്രോസോഫ്റ്റിന്റെ ഇന്റര്‍നെറ്റ് എക്സ്പ്ലോററിനെ തൂത്തെറിഞ്ഞ് ഗൂഗിള്‍ ക്രോം രാജാവായി. ഇനിയിപ്പോള്‍ മൈക്രോസോഫ്റ്റിന്റെ കുത്തകയായ ഓപ്പറേറ്റിംഗ് സിസ്റ്റവും ഗൂഗിളിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടുകയാണ്.
ഇപ്പോള്‍ ഗൂഗിള്‍ എന്നാല്‍ സെര്‍ച്ച് എഞ്ചിന് മാത്രമല്ല. യൂട്യൂബ്, ആന്‍ഡ്രോയ്ഡ്, ജി മെയില്‍, ഗൂഗിള്‍ മാപ്സ്, ഗൂഗിള്‍ പേ തുടങ്ങി ഗൂഗിള്‍ പരിചയപ്പെടുത്തിയ നിരവധി ഉല്പന്നങ്ങള് ഇന്ന് ലോകമെമ്പാടുമുള്ളവരുടെ ഡിജിറ്റല്‍ ജീവിതത്തിന്റെ പ്രധാനഭാഗമാണ്. ആഡ് വേര്‍ഡ്സ് കണ്ടെത്തിയതോടെ ഇന്ന് ഓണ്‍ലൈന്‍ പരസ്യരംഗത്തും ഗൂഗിള്‍ പ്രധാനനാമമാണ്.
2008ലാണ് ഗൂഗിള്‍ സ്വന്തം ആന്‍ഡ്രോയ് ഡ് ഫോണ്‍ ഇറക്കിയത്. ഇതോടെ ആന്‍ഡ്രോയ്ഡില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളായി ലോകത്തിന്റെ നട്ടെല്ല്. നോക്കിയ എന്ന ഭീമന് മൊബൈല്‍ കമ്പനി തന്നെ തെറിച്ചുപോയത് ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡിന്റെ വരവോടെയാണ്. ഇന്ന് ഗൂഗിളിന്റെ പ്രധാനമാതൃകമ്പനിയായ ആല്‍ഫബെറ്റിന്റെ സിഇഒ ഇന്ത്യക്കാരനായ സുന്ദര്‍ പിച്ചൈ ആണ്.
25 വര്‍ഷം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഗൂഗിള്‍ പ്രത്യേകമായ ഡൂഡിലും പുറത്തിറക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: