ഹാങ്ഷു : ഏഷ്യന്‍ ഗെയിംസില്‍ വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ 3-പി വ്യക്തിഗത ഇനത്തില്‍ ഇന്ത്യയുടെ സിഫ്റ്റ് കൗര്‍ സംര സ്വര്‍ണം നേടി. ലോക റെക്കാര്‍ഡോടെയാണ് സ്വര്‍ണം.
വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ ഷൂട്ടിംഗില്‍ മനു ഭാക്കര്‍, റിഥം സാങ്വാന്, ഇഷ സിംഗ് എന്നിവരടങ്ങിയ ഇന്ത്യന്‍ ടീമും സ്വര്‍ണം നേടി. ഇതോടെ രാജ്യത്തിന്റെ ആകെ മെഡല്‍ നേട്ടം 21 ആയി. 5 സ്വര്‍ണവും 6 വെള്ളിയും 10 വെങ്കലവുമാണ് നിലവില്‍ ഇന്ത്യക്കുളളത്. അതേസമയം, വനിതകളുടെ വ്യക്തിഗത 25 മീറ്റര്‍ പിസ്റ്റള്‍ ഇനത്തില്‍ ചൈനയുടെ റൂയി ലിയുവിന് പിന്നിലായി ഇഷാ സിംഗ് വെള്ളി നേടി.
ഏഷ്യന്‍ ഗെയിംസിലെ ഐഎല്‍സിഎ-7 ഇനത്തില്‍ വെങ്കലം നേടിയാണ് വിഷ്ണു ശരവണന് മറ്റൊരു മെഡല്‍ നേടിയത്. നേരത്തെ നടന്ന 50 മീറ്റര്‍ റൈഫിള്‍ ടീം ഇനത്തില്‍ ഇന്ത്യന്‍ താരങ്ങളായ സിഫ്റ്റ് സമ്ര കൗര്‍, ആഷി ചൗക്സി എന്നിവര്‍ ചേര്‍ന്ന് വെളളി നേടി. 50 മീറ്റര്‍ റൈഫിള്‍സ് വ്യക്തിഗത ഇനത്തില്‍ ആഷി ചൗക്സി വെങ്കലവും മണിനി കൗശിക് വെള്ളിയും നേടി. പൂള് എ മത്സരത്തിന്റെ പ്രാഥമിക ഘട്ടത്തില്‍ ഇന്ത്യന്‍ വനിതാ ഹോക്കി ടീം സിംഗപ്പൂരിനെ 14-0ന് തോല്പിച്ചു.
ടെന്നീസില്‍ സുമിത് നാഗല്‍, അങ്കിത റെയ്ന എന്നിവരും പുരുഷ ഡബിള്‍സ് ജോഡി രാംകുമാര രാമനാഥന്, സാകേത് മൈനേനിയും ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്കായി ഇന്നിറങ്ങും. വനിതാ ബോക്സിംഗില്‍ നിഖത് സറീന് 2022ലെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ ജേതാവായ കൊറിയയുടെ ചോറോങ് ബക്കിനെ നേരിടും. സ്ക്വാഷ്, ബ്രിഡ്ജ്, ബാസ്ക്കറ്റ് ബോള്‍, സെക്ലിംഗ്, ഹാന്‍ഡ്ബോള്‍, ഫെന്‍സിങ്, ടേബിള്‍ ടെന്നീസ് എന്നിവയാണ് ഇന്ത്യ ഇന്ന് കളിക്കുന്ന മറ്റ് ഇനങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: