ഹാങ്ചോ: ഏഷ്യൻ ഗെയിംസിൽ സ്വർണവേട്ട തുടർന്ന് ഭാരതം. വനിതകളുടെ 25 മീറ്റർ റാപിഡ് ഫയർ പിസ്റ്റൾ ടീം ഇനത്തിൽ ഭാരതത്തിന് സ്വർണം. മനു ഭാക്കർ, ഇഷാ സിംഗ്, റിദം സാങ്വാൻ എന്നിവരടങ്ങുന്ന ടീമാണ് ഭാരതത്തിന്റെ നാലാം സ്വർണമെഡൽ നേട്ടത്തിനു പിന്നിൽ. ചൈനയെ 1759 പോയന്‍റോടെ പിന്തള്ളിയാണ് വിജയം കരസ്ഥമാക്കിയത്.
1756 പോയിന്റോടെ ചൈന രണ്ടാമതെത്തി. 1742 പോയിന്‍റ് നേടിയ റിപ്പബ്ലിക്ക് ഓഫ് കൊറിയക്കാണ് വെങ്കലം. നേരത്തെ വനികളുടെ 50 മീറ്റർ ത്രീ പൊസിഷന്‍ ഷൂട്ടിംഗ് ഇനത്തിലും വെള്ളി ഇന്ത്യ വെള്ളി നേടിയിരുന്നു. ആഷി ചൗക്സി, മണിനി കൗശിക്, സിഫ്റ്റ് കൗര്‍ സംര എന്നവരടങ്ങുന്ന ടീമാണ് വെള്ളി കരസ്ഥമാക്കിയത്.
സിഫ്റ്റ് കൗര്‍ സംരയും ആഷി ചൗക്സിയും 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷന്‍സ് വനിതകളുടെ വ്യക്തിഗത ഫൈനലിന് യോഗ്യത നേടിയിട്ടുണ്ട്. ഇതോടെ 4 സ്വര്‍ണം, 5 വെള്ളി, 5 വെങ്കലം അടക്കം 16 മെഡലുകളാണ് ഭാരതം കരസ്ഥമാക്കിയത്. മെഡൽ പട്ടികയിൽ ഇന്ത്യ ഇപ്പോൾ ഏഴാം സ്ഥാനത്ത് തുടരുകയാണ്. ചൈനയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: