തിരുവനന്തപുരം: കേരളത്തിന് ലഭിച്ച രണ്ടാം വന്ദേഭാരത് എക്സ്പ്രസും ജനപ്രീതി നേടി കഴിഞ്ഞു. ഇന്നും ടിക്കറ്റ് എടുക്കുന്നതിന് വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. അഞ്ച് ദിവസത്തേക്ക് എല്ലാ ക്ലാസുകളിലെയും ടിക്കറ്റ് ഫുൾ ആണ്. സർവീസ് ആരംഭിച്ച ഇന്നലെ തന്നെ ടിക്കറ്റ് ഫുൾ ആകുകയായിരുന്നു.
തിരുവനന്തപുരം-കാസർകോഡ് വന്ദേഭാരത് എക്സ്പ്രസിന് ഒക്ടോബർ ഒന്ന് വരെയും കാസർകോഡ്-തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസിന് രണ്ട് വരെയും ടിക്കറ്റ് ഫുൾ ആണ്. എസി കോച്ചിനേക്കാൾ വേഗത്തിൽ ബൂക്കിംഗ് പൂർത്തിയായത് എക്സിക്യൂട്ടീവ് കോച്ചുകളിലായിരുന്നു. ആലപ്പുഴ വഴിയുള്ള സർവീസും സമയക്രമവും രണ്ടാം വന്ദേഭാരത് എക്സ്പ്രസും ജനപ്രീയമാക്കുന്നതിന് കാരണമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: