ഹാങ്ചൊ: ഗോള് മഴയില് സിംഗപ്പൂരിനെ തകര്ത്ത് പുരുഷ ഹോക്കി ടീം. പൂള് എയിലെ രണ്ടാം മത്സരത്തില് ഒന്നിനെതിരെ 16 ഗോളുകള്ക്ക് സിംഗപ്പൂരിനെ തകര്ത്തു. ഭാരതത്തിനായി നായകന് ഹര്മന്പ്രീത് സിങ് നാലും മന്ദീപ്് സിങ് മൂന്നും ഗോളുകള് നേടി. അഭിഷേകും വരുണ് കുമാറും രണ്ട് ഗോള് വീതം നേടി. ഭാരതത്തിനായി മൈതാനത്തിറങ്ങിയ ഒന്പത് പേരും ഗോളടിച്ചു.
ഹര്മന്പ്രീത് സിങ് 24, 39, 40, 42 മിനിറ്റുകളിലും മന്ദീപ് സിങ് 12, 30, 51 മിനിറ്റുകളിലുമാണ് ഗോളുകള് നേടിയത്. അഭിഷേക് (51, 52), വരുണ്കുമാര് (55, 56), ലളിത് ഉപാദ്ധ്യേ (16), വിവേക് സാഗര് പ്രസാദ് (23), ഗുര്ജന്ദ് സിങ് (22), ഷംഷേര് സിങ് (38), മന്പ്രീത് സിങ് (37) എന്നിവരും സ്കോര് പട്ടികയില് സ്ഥാനം പിടിച്ചു. സിംഗപ്പൂരിന് വേണ്ടി സാകി സുല്കര്മിനാണ് ആശ്വാസ ഗോള് നേടിയത്.
നാളെ ജപ്പാനെതിരെയാണ് ഭാരതത്തിന്റെ അടുത്ത മത്സരം.
പൂളില് ഇന്നലെ നടന്ന മറ്റ് മത്സരങ്ങളില് ജപ്പാന് ഒന്നിനെതിരെ 10 ഗോളുകള്ക്ക് ഉസ്ബക്കിസ്ഥാനെയും പാക്കിസ്ഥാന് രണ്ടിനെതിരെ അഞ്ച് ഗോളുകള്ക്ക് ബംഗ്ലാദേശിനെയും കീഴടക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: