തിരുവനന്തപുരം: സംസ്ഥാനത്ത് മയിലുകളുടെ എണ്ണത്തില്‍ വന്‍വര്‍ധനയെന്ന് റിപ്പോര്‍ട്ട്. വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റിയൂട്ട്, വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ട് എന്നിവയടക്കം 13 സ്ഥാപനങ്ങള്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.
1998ന് ശേഷം മയിലുകളുടെ വര്‍ധന 150 ശതമാനമായെന്നാണ് കണ്ടെത്തല്‍. സംസ്ഥാനത്തെ 19 ശതമാനം ഭൂപ്രദേശവും മയിലുകളുടെ ആവാസ വ്യവസ്ഥയ്ക്ക് അനുകൂലമായി മാറി. നേരത്തേ ഇടുക്കി, വയനാട്, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ മാത്രം കണ്ടിരുന്ന മയിലുകള്‍ ഇപ്പോള്‍ എല്ലാ ജില്ലകളിലുമുണ്ട്.
കേരളം വരണ്ട അവസ്ഥയിലേക്ക് മാറുന്നതിന്റെ സൂചനയാണ് മയിലുകളുടെ വര്‍ധനയെന്നാണ് കേരള കാര്‍ഷിക സര്‍വകലാശാല വന്യജീവി പഠന വിഭാഗത്തിന്റെ നിരീക്ഷണം. 1963 മുതല്‍ മയിലിനെ ദേശീയ പക്ഷിയായി പ്രഖ്യാപിച്ച് സംരക്ഷിക്കുന്നതും എണ്ണം കൂടാന്‍ കാരണമായിട്ടുണ്ട്. 2050-ല്‍ ഇത് 40 ശതമാനത്തിലേറെയാകുമെന്നാണ് നിഗമനം.
വരണ്ട, പാറക്കെട്ടും കുറ്റിക്കാടും നിറഞ്ഞ സ്ഥലങ്ങളാണ് മയിലുകളുടെ ആവാസ കേന്ദ്രം. വരണ്ട കാലാവസ്ഥയും ഭക്ഷ്യവസ്തുക്കളുടെ ലഭ്യതയും മയിലുകള്‍ പെരുകാന്‍ കാരണമാകുന്നു. ഭാവിയില്‍ ഇവ 45 ശതമാനം വരെ വിളനാശം ഉണ്ടാക്കിയേക്കാമെന്ന് കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലെ വിദഗ്ധര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: