ആലപ്പുഴ: ലോക്സഭാ തെരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങള്‍ വേഗത്തില്‍ ആരംഭിക്കാനും മണ്ഡലം കണ്‍വന്‍ഷനുകള്‍ നടത്താനും ബിഡിജെഎസ് സംസ്ഥാന കൗണ്‍സില്‍, എക്സിക്യൂട്ടീവ് യോഗത്തില്‍ തീരുമാനിച്ചു.
തൃശ്ശൂര്‍ ലോക്സഭാ കണ്വെന്ഷന് നവംബര്‍ നാലിന് തൃശ്ശൂര്‍ ടൗണ്‍ ഹാളിലും കോട്ടയം മണ്ഡലം കണ്വെന്ഷന് അഞ്ചിന് കോട്ടയം മാമ്മന്‍മാപ്പിള ഹാളിലും മാവേലിക്കര മണ്ലം കണ്വെന്ഷന് 11ന് ചെങ്ങന്നൂര്‍ വൈഎംസിഎ ഹാളിലും നടക്കും. വിപുലമായ കോര്‍ഡിനേഷന്‍ കമ്മിറ്റികള്‍ ഒക്ടോബര്‍ മൂന്നിന് ചാലക്കുടി, കോട്ടയം, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ രൂപീകരിക്കും. ഡിസംബര്‍ പകുതിയോടെ എല്ലാ മണ്ഡലം കണ്‍വെന്‍ഷനുകളും പൂര്‍ത്തീകരിക്കും. വനിതാ വിഭാഗമായ ബിഡിഎംഎസിന്റെ സംസ്ഥാന ക്യാമ്പ് നവംബര്‍ 26ന് വൈക്കത്ത് ചേരും.
സഹകരണ പ്രസ്ഥാനങ്ങളെ ഇടതുപക്ഷത്തിന്റെ പോഷക സംഘടനകളാക്കി മാറ്റിയതാണ് ആ മേഖലയുടെ തകര്‍ച്ചക്ക് വഴിവച്ചതെന്ന് യോഗം കുറ്റപ്പെടുത്തി. കേന്ദ്രത്തില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മുന്നാം എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്ന് ഉറപ്പായതിനാല്‍ സംസ്ഥാനം ശക്തമായ ത്രികോണ മത്സരങ്ങള്‍ക്ക് വേദിയാകുമെന്നും മുന്‍തൂക്കം എന്‍ഡിഎയ്ക്കായിരിക്കുമെന്നും യോഗം വിലയിരുത്തി.
സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി അധ്യക്ഷനായി. ഉപാധ്യക്ഷന്മാരായ എ.ജി.തങ്കപ്പന്, കെ.പത്മകുമാര്‍, കെ.എ. ഉണ്ണികൃഷ്ണന് ചാലക്കുടി, നേതാക്കളായ അഡ്വ.സംഗീതാ വിശ്വനാഥന്, പൈലി വാത്യാട്ട്, തമ്പി മേട്ടുതറ, സോമശേഖരന്‍ നായര്‍, അഡ്വ.പി.എസ്.ജ്യോതിസ്, അനിരുദ്ധ് കാര്ത്തികേയന്, എ.ബി. ജയപ്രകാശ്, ഷീബ, ബേബിറാം, കൃഷ്ണകുമാരി, അനീഷ് പുല്ലുവേലില്‍, ശ്രീലാല്‍ മാള എന്നിവര്‍ പ്രസംഗിച്ചു.
ജില്ലാ പ്രസിഡന്റുമാരായ എം.പി.സെന്‍, ശ്രീകുമാര്‍ തട്ടാരത്ത്, അജയഘോഷ്, ടി. അനിയപ്പന്, മനേഷ് ഇടുക്കി എന്നിവര്‍ ആദ്യഘട്ട റിപ്പോര്‍ട്ടും നടത്തി.
ബിഡിജെഎസ് സംസ്ഥാന കൗണ്‍സില്‍, എക്സിക്യൂട്ടീവ് യോഗം അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: