ഖലിസ്ഥാന്‍ തീവ്രവാദി ഹര്‍ദ്ദീപ് സിങ്ങ് നിജ്ജര്‍ കൊല്ലപ്പെട്ടത് ഗുണ്ടാസംഘ ആക്രമണത്തിലായിരിക്കാമെന്ന് വാഷിംങ്ടണ്‍ പോസ്റ്റ്.. നിജ്ജറിനെതിരെ കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ ഗുരുദ്വാരയ്ക്ക് സമീപം നടന്നതായി പറയപ്പെടുന്ന ഗുണ്ടാ ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവിട്ടു. ഇതോടെ ഹര്‍ദ്ദീപ് സിങ്ങ് നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യയെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയുടെ പരാതിയുടെ സത്യാവസ്ഥ ചോദ്യം ചെയ്യപ്പെടുകയാണ്.
ഇന്ത്യയ്ക്കെതിരെ നടക്കുന്ന ഒരു ഗൂഢാലോചനയുടെ ഭാഗമാണോ ഇതെന്നും സംശയിക്കുന്നു. 2024ലെ ലോക് സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മോദിയ്ക്കെതിരെ നടക്കുന്ന അനേകം അന്താരാഷ്ട്ര ഗൂഢാലോചനയുടെ ഭാഗമാണോ ഈ ആരോപണവുമെന്നും സംശയിക്കുന്നു.
2022 ജൂണ്‍ 18ന് ബ്രിട്ടീഷ് കൊളംബിയയിലെ സറി എന്ന പ്രദേശത്തെ ഗ ഒരു ഗുരുദ്വാരയ്ക്ക് അടുത്തുവെച്ചാണ് നിജ്ജറിനെതിരെ ആക്രമണമുണ്ടായത്. ഇത് സംബന്ധിച്ച് നേരത്തെ പുറത്തിറങ്ങിയ കൊലപാതകത്തിന്റെയും ചില ദൃക്സാക്ഷികളുടെ മൊഴികളും 90 സെക്കന്റിന്റെ വീഡിയോ ആയി പുറത്തുവന്നിരുന്നു. ഇത് വിശദമായി വാഷിംഗ്ടണ്‍ പോസ്റ്റ് പരിശോധിച്ച് വിലയിരുത്തിയിരുന്നു.
മുന്‍പ് റിപ്പോര്‍ട്ട് ചെയ്തിരുന്നതിനേക്കാള്‍ ആസൂത്രിതമായ കൊലപാതകമായിരുന്നു ഇതെന്നും വെടിവെച്ചവര്‍ എല്ലാം സിഖുകാരായിരുന്നു എന്നും വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. സറിയിലെ ഗുരുദ്വാരയിലെ സെക്യൂരിറ്റി ക്യാമറയില്‍ പകര്‍ന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്. പഞ്ചാബിലും കാനഡയിലും നടന്ന പല ഗ്യാങ് അക്രമത്തിന്റെ അതേ ശൈലിയിലുള്ള ആക്രമണമായിരുന്നു നിജ്ജറിനെതിരെയും നടന്നത്.
നിജ്ജറിന്റെ നരച്ച നിറമുള്ള ട്രക്ക് പാര്‍ക്കിംഗ് ഏരിയയില്‍ നിന്നും പുറത്തുവരുമ്പോള്‍ ഇതിന് സമാന്തരമായി ഒരു വെള്ള സെഡാന് കാറും ഇതേ പാര്‍ക്കിംഗ് ഏരിയയില്‍ നിന്നും പുറത്ത് വന്ന് സമാന്തരമായി ട്രക്കിനെ പിന്തുടരുന്നത് വീഡിയോയില്‍ കാണാം. നിജ്ജറിന്റെ വാഹനം സ്പീഡ് കൂട്ടുന്നതിന് അനുസരിച്ച് ട്രക്കും സ്പീഡ് കൂട്ടുന്നത് കാണാം. പിന്നീട് നിജ്ജറിന്റെ ട്രക്ക് അടുത്ത പാര്‍ക്കിംഗ് ഏരിയയിലേക്ക് കടക്കും മുന്‍പ് അതിന് തടസ്സമായി ഈ വെളുത്ത സെഡാന് കാര്‍ രംഗത്തെത്തുകയാണ്.
തല മറയ്ക്കുന്ന ടീ ഷര്‍ട്ടിട്ട രണ്് പേര് സെഡാനില്‍ നിന്നും പുറത്തിറങ്ങി ട്രക്കിന് നേരെ പോവുന്നത് കാണാം. പിന്നീട് ട്രക്ക് ഡ്രൈവറുടെ സീറ്റിനടുത്ത് നിന്നും വെടിയൊച്ച കേള്‍ക്കാം. പിന്നാലെ സെഡാന് പാര്‍ക്കിംഗ് ഏരിയയില്‍ നിന്നും പുറത്തുവന്ന് പോകുന്നത് കാണാം.
കൊല ചെയ്ത രണ്ടു പേരും അതേ ദിശയില്‍ ഓടിപ്പോകുന്നത് കാണാം. സറിയിലെ ഗുരുദ്വാര കമ്മിറ്റി അംഗ് മാല്‍കിത് സിങ്ങ്, ഈ കൊലപാതകത്തിന് നേരിട്ട് ദൃക്സാക്ഷികളായവര്‍ എന്നിവരെ വാഷിംഗ്ടണ്‍ പോസ്റ്റ് ഇന്റര്‍വ്യൂ ചെയ്തു. കൊലപാതകിയെ കണ്ടില്ലെങ്കിലും സിഖുകാരുടെ ഛായയാണെന്ന് മാല്‍കിത് സിങ്ങ് പറഞ്ഞു.സിഖ് കാരുടെ താടിയുടെ ഭാഗം മറച്ചിരുന്നു. തല ടീഷര്ട്ടിനോടൊപ്പമുള്ള ഹുഡ് ഉപയോഗിച്ച് മറച്ചിരുന്നു. രണ്ടുപേരില്‍ ഒരാള്‍ ഉയരം കുറഞ്ഞയാളും മറ്റേയാള്‍ നാലിഞ്ച് കൂടി പൊക്കക്കൂടുതല്‍ ഉള്ള ആളാണ്. അല്പം മെലിഞ്ഞിട്ടുമാണ്.
ഈ രണ്ടു പേരും പിന്നീട് ഒരുവെള്ളിനിറത്തിലുള്ള മറ്റൊരു കാറില്‍ രക്ഷപ്പെട്ടു. ആ കാറില്‍ മറ്റ് മൂന്ന് പേരുണ്ടായിരുന്നുവെന്നും മാല്‍കിത് സിങ്ങ് പറയുന്നു. കൊലപാതകികള്‍ ഓടി രക്ഷപ്പെട്ട വഴിയില്‍ ഉള്ള എല്ലാ കടകളിലെയും വീടുകളിലെയും വ്യക്തികളെ വാഷിംഗ് ടണ്‍ പോസ്റ്റ് ജേണലിസ്റ്റുകള്‍ ഇന്റര്‍ വ്യൂ ചെയ്തിരുന്നു. ഏറ്റവും തമാശ ഹര്‍ദ്ദീപ് സിങ്ങ് നിജ്ജറിന്റെ ഈ കൊലപാതകവുമായി ബന്ധപ്പെട്ട കാനഡയിലെ പൊലീസുദ്യോഗസ്ഥര്‍ ഈ പ്രദേശത്തുള്ള ആരെയും ചോദ്യം ചെയ്തില്ല. – വാഷിംഗ് ടണ്‍ പോസ്റ്റ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: