ന്യൂദല്‍ഹി: മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള രണ്ടും മൂന്നും ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ബിജെപി പ്രഖ്യാപിച്ചു. മൂന്ന് കേന്ദ്ര മന്ത്രിമാര്‍, നാല് എംപിമാര്‍, ഒരു ദേശീയ ജനറല്‍ സെക്രട്ടറി എന്നിവരാണ് 39 അംഗ രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടികയിലുള്ളത്.
കേന്ദ്രകൃഷി വകുപ്പ് മന്ത്രി നരേന്ദ്ര സിങ് തോമര്‍ ദിമാനി മണ്ഡലത്തിലും കേന്ദ്ര ഗ്രാമവികസന വകുപ്പ് സഹമന്ത്രി ഫഗ്ഗന്‍ സിങ് കുലസ്തെ നിവാസ് മണ്ഡലത്തിലും കേന്ദ്ര ജലശക്തിവകുപ്പ് സഹമന്ത്രി പ്രഹ്ലാദ് സിങ് പട്ടേല്‍ നര്‍സിങ്പുര്‍ മണ്ഡലത്തില്‍ നിന്നും ജനവിധി തേടും. ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ് വാര്‍ഗിയയാണ് ഇന്ദോര്‍ ഒന്നിലെ സ്ഥാനാര്‍ത്ഥി. രാകേഷ് സിങ് (ജബല്‍പൂര്‍ പശ്ചിം), ഗണേഷ് സിങ്(സത്ന), റീതി പഥക്(സിദ്ദി), ഉദയ് പ്രതാപ് സിങ് (ഗദര്ദ്വാര) എന്നീ എംപിമാരും രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടികയിലുണ്ട്. മൂന്നാം ഘട്ട പട്ടികയില്‍ അമര്‍വാര മണ്ഡലത്തിലെ സ്ഥാ നാര്‍ത്ഥി സുശ്രീ മോണിക്ക ബാട്ടിയുടെ പേര് മാത്രമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരാണ് മധ്യപ്രദേശില്‍ ഭരണം നടത്തുന്നത്. തെരഞ്ഞെടുപ്പിനെ ബിജെപി വളരെയധികം പ്രാധാന്യത്തോടെയാണ് കാണുന്നതെന്നാണ് സ്ഥാനാര്‍ത്ഥി പട്ടിക വ്യക്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: