കോട്ടയം: മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ കമ്പനി സി.എം.ആര്.എല്ലും തമ്മിലുള്ള സാമ്പത്തിക ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കിയെന്ന് ജനപക്ഷം നേതാവ് ഷോണ്‍ ജോര്‍ജ്.
സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിനാണ് പരാതി നല്‍കിയതെന്ന് അദ്ദേഹം വ്യക്തമാക്കി. സാമ്പത്തിക ഇടപാടുകള്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി അന്വേഷിക്കണമെന്ന് നേരത്തെ തന്നെ ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, അന്വേഷണം നടക്കാത്തതു കൊണ്ടാണ് പരാതി നല്‍കിയതെന്ന് അദ്ദേഹം വ്യക്തമാക്കി.
15 ദിവസത്തിനുള്ളില്‍ ഏജന്‍സി അന്വേഷണം തുടങ്ങിയില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും ഷോണ്‍ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: