Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ അരി കടത്ത് വ്യാപകമാകുന്നു; പോളിഷ് ചെയ്തു ബ്രാന്‍ഡുകളിലാക്കി വിൽപ്പന, ഒരാഴ്ചയ്‌ക്കിടെ പിടികൂടിയത് 18,500 കിലോ അരി

സജി ചന്ദ്രന്‍ കാരക്കോണംbyസജി ചന്ദ്രന്‍ കാരക്കോണം
Sep 26, 2023, 03:20 pm IST
inKerala, Thiruvananthapuram

പാറശ്ശാാല: കേരള തമിഴ്‌നാട് അതിര്‍ത്തി പ്രദേശത്ത് അരി കടത്ത് സംഘങ്ങള്‍ സജീവം. തമിഴ്‌നാട്ടിലെ റേഷനരി പൊടിയായും അരിയായുമാണ് അതിര്‍ത്തി കടന്നെത്തുന്നത്. കാര്‍ഡൊന്നിന് ഒരു രൂപയ്‌ക്ക് 40 കിലോവരെ ലഭിക്കുന്ന റേഷനരിയാണ് അതിര്‍ത്തി കടന്ന് മുപ്പതും മുപ്പത്തഞ്ചും രൂപയ്‌ക്ക് കേരളത്തിലെത്തുന്നത്. ഇതിനായി ഇരുസംസ്ഥാനത്തും പ്രത്യേകം ഗോഡൗണുകളും പ്രവര്‍ത്തിക്കുന്നുണ്ട്.

ഒരാഴ്ചയ്‌ക്കിടെ പാറശ്ശാല അയിരയ്‌ക്ക് സമീപം വാഹനത്തില്‍ കടത്തുകയായിരുന്ന 15000 കിലോ അരിയും വെള്ളറട കത്തിപ്പാറയിലെ ഗോഡൗണില്‍ നിന്ന് 3500 കിലോ അരിയുമാണ് പിടികൂടിയത്. വിപണിയില്‍ അരിവില വര്‍ധിച്ചതോടെയാണ് അരികടത്തു സംഘങ്ങള്‍ സജീവമായത്. അതിര്‍ത്തിയിലൂടെ കരിഞ്ചന്ത സംഘങ്ങള്‍ നിര്‍ബാധം അരിയും അരിപ്പൊടിയും കടത്തുന്നുണ്ടെങ്കിലും അപൂര്‍വ്വമായാണ് പിടിക്കപ്പെടുന്നതെന്ന് നാട്ടുകാരും സാക്ഷ്യപ്പെടുത്തുന്നു.

ദേശീയ പാതയ്‌ക്ക് സമീപത്തെ ചെറു റോഡുുകളിലൂടെയും, തെക്കന്‍ മലയോര പ്രദേശത്തും തമിഴ്‌നാട്ടില്‍ നിന്നും അതിര്‍ത്തിയിലൂടെ റേഷനരി കടത്തുന്നത് തടയാന്‍ കാര്യമായ പരിശോധനകളില്ലെന്നാണ് ആക്ഷേപം. തമിഴ്‌നാട്ടില്‍ ഒരു റേഷന്‍ കാര്‍ഡുടമയ്‌ക്ക് നാല്‍പ്പതു കിലോ വരെ അരിയാണ് ഒരു രൂപ നിരക്കില്‍ മാസം തോറും ലഭിക്കുന്നത്. പദ്ധതി കൊണ്ട് ലക്ഷങ്ങള്‍ കൊയ്യുന്നത് തമിഴ്‌നാട്ടിലെയും കേരളത്തിലെയും കരിച്ചന്തക്കാരാണ്. അതിര്‍ത്തിയിലെ അനധികൃത അരി ഗോഡൗണുകള്‍ കേന്ദ്രീകരിച്ചാണ് തമിഴ്‌നാട് റേഷനരി അരിയായും പൊടിയായും അതിര്‍ത്തി കടന്ന് കേരളത്തിലെത്തുന്നത്. അരി കടത്ത് സംഘത്തിന് കേരളത്തിലും സുരക്ഷിതമായ താവളങ്ങളുണ്ട്.

പച്ചക്കറി, പലവ്യഞ്ജനങ്ങള്‍ എന്നിവ കൊണ്ടുവരുന്നതിന്റെ മറവിലും പതിവായി റേഷനരി കടത്തുന്നുണ്ടെന്നാണ് വിവരം. പരാതി ഉയരുമ്പോള്‍മാത്രം സിവില്‍ സപ്ലൈസ് വകുപ്പ് പരിശോധന നടത്തുന്നതല്ലാതെ അനധികൃത കടത്ത് തടയാന്‍ ശാശ്വത നടപടികളില്ല. അതിര്‍ത്തിയില്‍ പനച്ചമൂട്, കളിയിക്കാവിള, ഊരമ്പ് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചു തമിഴ്‌നാട് അരി സ്‌റ്റോക്ക് ചെയ്യാനും പോളിഷ് ചെയ്യാനും ഗോഡൗണുകളും പ്രവര്‍ത്തിക്കുന്നുണ്ട്.

അതിര്‍ത്തിവഴി എത്തിക്കുന്ന അരി ഇവിടെയെത്തിച്ചു പോളിഷ് ചെയ്തു ബ്രാന്‍ഡുകളിലാക്കി സംസ്ഥാനത്തെ വിവിധയിടങ്ങളിലെ വിപണിയിലെത്തിക്കുന്നതാണു മറ്റൊരു രീതി. തമിഴ്‌നാട്ടില്‍ നിന്നു വാങ്ങുന്ന അരി പോളിഷ് ചെയ്തു കേരള ബ്രാന്‍ഡിലേക്കു മാറുമ്പോള്‍ 30-35 രൂപ വരെ വിലയ്‌ക്കാണ് വിറ്റുപോവുന്നത്. ഇതിലൂടെ വന്‍ ലാഭം ഇടനിലക്കാരിലേക്കും അനധികൃത കടത്തുകാരിലേക്കും എത്തുന്നുണ്ട്. അതിര്‍ത്തി പ്രദേശത്തെ വെള്ളറട ആറാട്ടുകുഴിയില്‍ തമിഴ്‌നാട്ടില്‍നിന്ന് സംസ്ഥാനത്തേക്കെത്തിച്ച 7,000 കിലോ റേഷനരി സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരും വെള്ളറട പോലീസും ചേര്‍ന്ന് മാസങ്ങള്‍ക്ക് മുന്‍പ് പിടികൂടിയിരുന്നു.

കഴിഞ്ഞ ദിവസമാണ് വെള്ളറടയ്‌ക്ക് സമീപം സ്വകാര്യ ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന 3500 കിലോ റേഷന്‍ അരി പിടികൂടിയത്. താലൂക്ക് സപ്ലൈ ഓഫീസര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു റെയ്ഡും അരി പിടിച്ചെടുക്കലും നടന്നത്. ഇന്നലെ കത്തിപ്പാറ ക്ഷീര സംഘത്തിന് സമീപത്തെ രഹസ്യ ഗോഡൗണില്‍ നിന്നാണ് അരി ശേഖരം പിടികൂടിയത്. വിജിലന്‍സ് ഓഫീസര്‍ അനിദത്ത്, ജില്ലാ സപ്ലൈ ഓഫീസര്‍ അജിത് കുമാര്‍, നെയ്യാറ്റിന്‍കര താലൂക്ക് സപ്ലൈ ഓഫീസര്‍ പ്രവീണ്‍കുമാര്‍, ഓഫീസര്‍മാരായ ബൈജു, ലീലാ ഭദ്രന്‍, ബിജു, റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരായ ബിന്ദു,ഗിരീഷ് ചന്ദ്രന്‍, രാജേഷ്, രശ്മി, ഷിബു ജയചന്ദ്രന്‍ എന്നിവരടങ്ങുന്ന സംഘമാണ് അരി ശേഖരം പിടികൂടിയത്.

പിടിച്ചെടുത്ത അരി അമരവിള ഗോഡൗണിലേക്ക് മാറ്റുമെന്ന് വിജിലന്‍സ് ഓഫീസര്‍ അനി ദത്തു പറഞ്ഞു. സമാനരീതിയില്‍ പനച്ചമൂട്, കന്നുമാമൂട് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചും തമിഴ്‌നാട്ടില്‍നിന്ന് റേഷനരി കടത്തുന്ന സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരം. അരിക്കടത്ത് സംഘങ്ങള്‍ തമ്മില്‍ സംഘട്ടനത്തിലേര്‍പ്പെടുന്നതും പതിവാണ്.

Tags: keralaTamilnaduRice
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

India

മുഖ്യമന്ത്രി വിജയ്‌യുമായി ചേർന്ന് തമിഴ്‌നാടിന്റെ വികസനം മുന്നോട്ട് കൊണ്ടുപോകുമെന്ന് മോദി: ചെന്നൈയിൽ വികസന പദ്ധതികൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

Kerala

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

രായിരനെല്ലൂര്‍ മലകയറ്റത്തിന് എത്തിയ യുവാവ് മരിച്ചു

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ അല്‍പശി ഉത്സവം: ആറാട്ട് ഘോഷയാത്രയ്‌ക്കായി വിമാനത്താവളം അടച്ചിടും

കാൻസർ രോഗികൾക്ക് ആശ്വാസമായി 137 അർബുദ പ്രതിരോധ മരുന്നുകളുടെ വില 70 ശതമാനം വരെ കുറച്ച് കേന്ദ്ര സർക്കാർ

മാസപ്പടി കേസില്‍ പിണറായിക്ക് അനുകൂല നിലപാടെടുത്ത സര്‍ക്കാര്‍ നിലപാടില്‍ കോണ്‍ഗ്രസില്‍ ഭിന്നത

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വോട്ടെണ്ണുമ്പോൾ പൗരന്മാരല്ലാത്തവരുടെ വോട്ടുകൾ എണ്ണിയാൽ കടുത്ത ശിക്ഷയും ജയിൽവാസവും: ട്രംപിന്റെ മുന്നറിയിപ്പ്

പുതിയ വഖഫ് ബോർഡ് ചെയർമാൻ മാറാട് വംശഹത്യ കേസിലെ രണ്ടാം പ്രതിയായ മായിൻ ഹാജി

വിവാഹിതനുമായി ലിവിംഗ് ടുഗെദർ ; ഭാര്യയായി അംഗീകരിക്കണമെന്ന് കാമുകി ; യുവതിയെ കൊന്ന് പുഴയിൽ തള്ളി , ‘ മുതലകൾക്ക് ഭക്ഷണമാകും‘

‘ എന്റെ കുഞ്ഞിന്റെ ഭാവി ഓർത്ത് എനിക്ക് വിഷമമുണ്ട് , ഞങ്ങൾക്ക് നാലുപേർക്കും ഒരു ജീവിതമുണ്ടെന്ന് ഓർക്കണം ‘ ; സുഹൈലിന്റെ ഉമ്മ നൂഹ

കെ സിയുടെ പേര് പറയണമെന്ന് മന്ത്രി ബഷീറിനോട് ആവശ്യം, ആരിഫിന് കൂവല്‍, അപമാനിച്ചെന്ന് സി കെ ആശ, പാലം ഉദ്ഘാടന ചടങ്ങില്‍ നാടകീയ സംഭവങ്ങള്‍

കോവളത്ത് സ്പാ കേന്ദ്രത്തിൽ 16 കാരിയെ ലൈംഗിക ചൂഷണത്തിനായി വിറ്റ് ബന്ധുക്കൾ, മാതാപിതാക്കളില്ലാത്ത കുട്ടിക്ക് 2 മാസമായി ക്രൂര പീഡനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.