Categories: India

റോസ്ഗര്‍ മേള; 51,000 നിയമന കത്തുകള്‍ പ്രധാനമന്ത്രി ഇന്ന് വിതരണം ചെയ്യും

Published by

ന്യൂഡല്‍ഹി: റോസ്ഗര്‍ മേള ഇന്ന്. വിവിധ വകുപ്പുകളിലേയ്‌ക്ക് നിയമിക്കപ്പെട്ട 51,000 ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള നിയമന കത്തുകള്‍ പ്രധാനമന്ത്രി വിതരണം ചെയ്യും. രാജ്യത്ത് 46 ഇടങ്ങളിലായാണ് റോസ്ഗര്‍ മേള നടക്കുന്നത്. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാകും ചടങ്ങ്.

തപാല്‍ വകുപ്പ്, ഇന്ത്യന്‍ ഓഡിറ്റ് & അക്കൗണ്ട്‌സ് വകുപ്പ്, ആറ്റോമിക് എനര്‍ജി വകുപ്പ്, റവന്യൂ വകുപ്പ്, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം, പ്രതിരോധ മന്ത്രാലയം, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം തുടങ്ങി വിവിധ മന്ത്രാലയങ്ങളിലേക്കാണ് ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by
Tags: Rozgar Mela