ഹാങ്ചൊയിലെത്തിയിട്ടുള്ള 655 ഭാരത താരങ്ങളില്‍ നന്നേ പ്രായം കുറഞ്ഞ നാല് താരങ്ങളാണുള്ളത്. അതില്‍ 15കാരി അനാഹത് സിങ് ഇന്നിറങ്ങും. സ്ക്വാഷ് വനിതാ ടീം ഇനത്തിന്റെ ഭാഗമായാണ് മത്സരിക്കുക.
കഴിഞ്ഞ വര്‍ഷം ബിര്‍മിങ്ഹാമില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിനെത്തിയ ഭാരത ടീമിനൊപ്പം ഏറ്റവും പ്രായം കുറഞ്ഞ താരമായി 14കാരി അനാഹിത ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അണ്ടര്‍ 15, അണ്ടര്‍ 17 ഏഷ്യന്‍ സ്ക്വാഷില്‍ വനിതാ ചാമ്പ്യനാണ് അനാഹിത. കോമണ്‍വെല്‍ത്തില്‍ രണ്ട് മത്സരങ്ങള്‍ ജയിച്ചാണ് താരം പിന്‍വാങ്ങിയത്. മൂന്നാം റൗണ്ടില്‍ പരാജയപ്പെട്ടത് ലോക 12-ാം നമ്പര്‍ വനിതാ സ്ക്വാഷ് താരം വെയ്ല്‍സിന്റെ എമിലി വിറ്റ്ലോക്കിനോടാണ്.
ദല്‍ഹി സ്വദേശിനിയായ അനാഹിത മാതാപിതാക്കളുടെ രണ്ടാമത്തെ മകളാണ്. സഹോദരി അമിര സ്ക്വാഷ് കളിക്കാന്‍ പോകുന്നത് കണ്ടാണ് അനാഹത ഇതിലേക്ക് വരാനിടയായത്. കായിക തല്പരരായിരുന്ന മാതാപിതാക്കളുടെ മക്കള്‍ക്ക് സ്പോര്‍ട്സിലേക്ക് ഇറങ്ങിത്തിരിക്കുകയായിരുന്നു. ബാഡ്മിന്റണായിരുന്നു ഇഷ്ട ഇനം. വളര്‍ന്നുവന്ന കാലത്ത് കണ്ടത് ലണ്ടന്‍ ഒളിംപിക്സിലും റയോ ഡി ജനീറോയിലും മെഡല്‍ നേടിയ സൈന നേവാളിനെയും പി.വി. സിന്ധുവിനെയുമെല്ലാം ആണ്. അതില്‍ ആകൃഷ്ടയായി ബാഡ്മിന്റണിന് പിന്നാലെ ഇറങ്ങാനിരിക്കുകയായിരുന്നു. പക്ഷെ മൂത്ത സഹോദരി അമിരയുടെ സ്വാധാനശക്തി കൂടി, അനാഹത് സ്ക്വാഷ് താരമായി. ലോകോത്തര വേദികളിലെ ഭാരതത്തിന്റെ സ്ഥിര സാന്നിധ്യമായിക്കൊണ്ടിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: