ഹാങ്ചൊ: ഏഷ്യന്‍ ഗെയിംസില്‍ 69 സ്വര്‍ണങ്ങള്‍ തീരുമാനിക്കപ്പെട്ടപ്പോള്‍ 39 സ്വര്‍ണവുമായി ചൈന മെഡല്‍ വേട്ടയില്‍ കുതിക്കുന്നു. 21 വെള്ളിയും 9 വെങ്കലവുമടക്കം ആകെ 69 മെഡലുകളാണ് അവര്‍ക്കുള്ളത്. രണ്ടാമതുള്ള ദക്ഷിണ കൊറിയയ്ക്ക് 10 വീതം സ്വര്‍ണവും വെള്ളിയും 13 വെങ്കലവുമടക്കം 33 മെഡലുകളാണുള്ളത്. അഞ്ച് സ്വര്‍ണവും 14 വെള്ളിയും 13 വെങ്കലവുമടക്കം 31 മെഡലുകളുമായി ജപ്പാന് മൂന്നാമതാണ്.
ഗെയിംസിന്റെ മൂന്നാം ദിനമായ ഇന്ന് 31 സ്വര്‍ണം തീരുമാനിക്കപ്പെടും.
നീന്തലില്‍ ആറ്, സൈക്ലിങ്ങില്‍ രണ്ട്, ഇക്വസ്റ്റേറിയനില് ഒന്ന്, ഫെന്‍സിങ്ങില്‍ രണ്ട്, ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക്സില്‍ ഒന്ന്, ജൂഡോയില്‍ അഞ്ച്, മിന്‍ഡ് സ്പോര്‍ട്സില്‍ ഒന്ന്, റഗ്ബി സെവന്‍സില്‍ രണ്ട്, ഷൂട്ടിങ്ങില്‍ മൂന്ന്, ടേബിള്‍ ടെന്നീസില്‍ രണ്ട്, തായ്ക്വാണ്ടോയില് മൂന്ന്, വോളിബോളില്‍ ഒന്ന്, വുഷുവില്‍ രണ്ട് എന്നിങ്ങനെയാണ് ഇന്ന് തീരുമാനിക്കപ്പെടുന്ന സ്വര്‍ണങ്ങള്‍.
മെഡല്‍ പട്ടിക
രാജ്യം സ്വര്‍ണ്ണം വെള്ളി വെങ്കലം ആകെ
1. ചൈന 39 21 9 69
2. കൊറിയ 10 10 13 33
3. ജപ്പാന് 5 14 13 31
4. ഉസ്ബെകിസ്ഥാന് 4 4 6 14
5. ഹോങ്കോങ് 3 4 7 14
6. ഭാരതം 2 3 6 11
മത്സരങ്ങളില്‍ ഇന്ത്യ ഇന്ന്
ഫെന്‍സിങ് : ഭവാനി ദേവി(രാവിലെ 6.30)
പുരുഷ ഹോക്കി: ഭാരതം-സിംഗപ്പൂര്‍ (രാവിലെ 6.30)
ഷൂട്ടിങ്: എയര്‍ റൈഫിള്‍ മിക്സഡ് ടീം: ദിവ്യാന്‍ഷ് സിങ് പന്‍വാര്‍/ റമിത, ഐശ്വരി പ്രതാപ് സിങ് തോമര്‍/ മെഹൂലി ഘോഷ് (രാവിലെ 6.30)
നീന്തല്‍: തനീഷ് മാത്യു, അനീഷ് ഗൗഡ, അദൈ്വത് പാഗെ, പലാക് ജോഷി, ആനന്ദ് എ.എസ്.(രാവിലെ 7.30)
ടെന്നിസ്: സിംഗിള്‍സും ഡബിള്‍സും(രാവിലെ 6.30)
ജൂഡോ: അവതാര്‍ സിങ്, ഇന്ദുബാലാ ദേവി, തൂലിക മാന്‍(രാവിലെ 7.30 മുതല്‍ വൈകീട്ട് 3.30 വരെ)
സൈക്ലിങ്: പുരുഷ, വനിതാ ടീം സ്പ്രിന്റ്(രാവിലെ 7.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെ)
സ്ക്വാഷ്: പുരുഷ, വനിതാ ടീം(ഒന്നാം റൗണ്ട്)
ബോക്സിങ്: ലൗലീന ബോര്ഗോഹെയ്ന്, നിഷാന്ത് ദേവ്, സച്ചിന്, സന്‍ജീത്(രാവിലെ 11.30 മുതല്‍ വൈകീട്ട് 4.30 വരെ)
പ്രതികരിക്കാൻ ഇവിടെ എഴുതുക: