Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഏഷ്യന്‍ ഗെയിംസില്‍ ഭാരതത്തിന് ഇരട്ട സ്വര്‍ണം; 10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീംഇനത്തില്‍ ലോക റിക്കാര്‍ഡ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2023, 10:49 pm IST
in Sports

ഹാങ്‌ചൊ: പത്തൊന്‍പതാം ഏഷ്യന്‍ ഗെയിംസില്‍ ഇന്നലെ ഭാരതത്തിന് പൊന്‍തിങ്കള്‍. ഷൂട്ടിങ്ങിലും വനിതാ ക്രിക്കറ്റിലുമായി രണ്ടു സ്വര്‍ണമാണ് ഇന്നലെ നേടിയത്. ഷൂട്ടിങ്ങില്‍ 10 മീറ്റര്‍ എയര്‍റൈഫിള്‍ ടീമിനത്തില്‍ ലോക റിക്കാര്‍ഡോടെ ആദ്യ സ്വര്‍ണത്തില്‍ മുത്തമിട്ടു. പിന്നാലെ വനിതാ ക്രിക്കറ്റില്‍ ശ്രീലങ്കയെ 19 റണ്‍സിന് തോല്‍പ്പിച്ച് രണ്ടാം സ്വര്‍ണവും കരസ്ഥമാക്കി.

ലോക ചാമ്പ്യന്‍ രുദ്രാന്‍ക്ഷ് പാട്ടീല്‍, ഒളിമ്പ്യന്‍ ദിവ്യാന്‍ഷ് പന്‍വാര്‍, ഐശ്വരി പ്രതാപ് സിങ് തോമര്‍ എന്നിവരടങ്ങിയ സഖ്യമാണ് ലോക റിക്കാര്‍ഡോടെ ഷൂട്ടിങ്ങില്‍ ഭാരതത്തിന് ഹാങ്‌ചൊവിലെ ആദ്യ പൊന്ന് സമ്മാനിച്ചത്. 1893.7 പോയിന്റ് ഭാരത ടീം നേടി. കഴിഞ്ഞ മാസം അസര്‍ബൈജാന്‍ ബാക്കുവിലെ ലോക ചാമ്പ്യന്‍ഷിപ്പില്‍ ചൈന സ്ഥാപിച്ച 1893.3 പോയിന്റ് റിക്കാര്‍ഡാണ് മറികടന്നത്. ചൈനയെ വെങ്കലത്തിലേക്കു പിന്തള്ളി 1890.1 പോ
യിന്റുമായി ദക്ഷിണ കൊറിയ വെള്ളി നേടി.

നാലു വെങ്കലവും ഭാരതം ഇന്നലെ സ്വന്തമാക്കി. രണ്ടുവീതം ഷൂട്ടിങ്ങിലും തുഴച്ചിലിലും. ഗെയിംസ് രണ്ടു ദിവസം പിന്നിട്ടപ്പോള്‍ രണ്ടു സ്വര്‍ണവും മൂന്നു വെള്ളിയും ആറു വെങ്കലവുമടക്കം 11 മെഡലുകളുമായി ഭാരതം ആറാം സ്ഥാനത്താണ്.

പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍റൈഫിള്‍ വ്യക്തിഗത ഇനത്തില്‍ ഐശ്വരി പ്രതാപ് സിങ് തോമറാണ് വെങ്കലത്തിലെത്തിയത്. 228.8 പോയിന്റുകള്‍ കൈയിലാക്കിയാണ് താരത്തിന്റെ മെഡല്‍ നേട്ടം. ചൈനയുടെ ഷെങ് ലിയാവോ 253.3 പോയിന്റുമായി ലോക റിക്കാര്‍ഡോടെ സ്വര്‍ണമണിഞ്ഞു. രുദ്രാന്‍ക്ഷ് പാട്ടീല്‍ നാലാം സ്ഥാനത്തോടെ മടങ്ങി.

25 മീറ്റര്‍ റാപ്പിഡ് ഫയര്‍ പിസ്റ്റള്‍ ടീമിനത്തില്‍ ആദര്‍ശ് സിങ്, വിജയ്‌വീര്‍ സിങ്, അനിഷ് ഭന്‍വാല എന്നിവരും വെങ്കലം നേടി. 1718 പോയിന്റുമായാണ് ഇവര്‍ മെഡല്‍ പട്ടികയില്‍ ഇടംപിടിച്ചത്. ചൈന സ്വര്‍ണവും ദക്ഷിണ കൊറിയ വെള്ളിയും സ്വന്തമാക്കി.
തുഴച്ചില്‍ പുരുഷ വിഭാഗം കോക്‌ലസ് ഫോറില്‍ ജസ്‌വിന്ദര്‍ സിങ്, ഭീം സിങ്, പുനിത് കുമാര്‍, ആശിഷ് എന്നിവര്‍ 6:10.81 മിനിറ്റില്‍ ഫിനിഷ് ചെയ്താണ് വെങ്കലം സ്വന്തമാക്കിയത്. 6:04.96 മിനിറ്റില്‍ തുഴഞ്ഞെത്തി ഉസ്ബക്കിസ്ഥാന്‍ സ്വര്‍ണവും 6:10.04 മിനിറ്റില്‍ ഫിനിഷ് ചെയ്ത് ചൈന വെള്ളിയും നേടി.

ക്വാഡ്രാപ്പിള്‍ സ്‌കള്‍സില്‍ സത്‌നാം സിങ്, പര്‍മിന്ദര്‍ സിങ്, ജകര്‍ ഖാന്‍, സുഖ്മീത് സിങ് എന്നിവര്‍ 6:08.61 മിനിറ്റില്‍ ഫിനിഷ് ചെയ്ത് വെങ്കലം നേടി. ചൈനയും ഉസ്ബക്കിസ്ഥാനും യഥാക്രമം സ്വര്‍ണവും വെള്ളിയുമണിഞ്ഞു.

Tags: World recordHangzhou Asian Gamesair rifle team
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇളവേനില്‍ വാളറിവാനും അര്‍ജുന്‍ ബബൂറ്റയും
Sports

ലോക റിക്കാര്‍ഡ് നേട്ടവുമായി ഭാരത ഷൂട്ടിങ് മിക്‌സഡ് ടീം

India

തകർക്കാൻ ശ്രമിച്ചവർക്ക് മുന്നിൽ ഹൈന്ദവവീര്യം കാട്ടി മഹാകുംഭമേള ; രണ്ട് ദിവസത്തിനുള്ളിൽ നേടുക മൂന്ന് ലോക റെക്കോർഡുകൾ

Entertainment

മനുഷ്യ ജീവനേക്കാൾ വലുതാണോ റെക്കോഡ്?, ഇത്ര വലിയ അപകടം നടന്നിട്ടും പരിപാടി നടത്തിയത് തെറ്റായിപോയി’; വിമർശനം

മാസ് ടൂത്ത് ബ്രഷിങ് ബോധവല്‍ക്കരണ കാമ്പയിന്‍ ആദായനികുതി അഡീ. കമ്മിഷണര്‍ ജ്യോതിഷ് മോഹന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ടൂത്ത് ബ്രഷിങ് കാമ്പയിന് ലോക റിക്കാര്‍ഡ്

Sports

ഭാരോദ്വഹനത്തില്‍ ലോകറിക്കാര്‍ഡിട്ട് ബള്‍ഗേറിയന്‍ താരം

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.