തിരുവനന്തപുരം: സ്വാതന്ത്ര്യ സമര സേനാനികള്‍ക്കും രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത ധീര ജവാന്മാര്ക്കുമുള്ള ഉചിതമായ സ്മരണയാണ് മേരി മാട്ടി മേരാ ദേശ് പരിപാടിയെന്ന് കേന്ദ്ര വിദേശകാര്യ പാര്‍ലമെന്ററി കാര്യ സഹമന്ത്രി വി. മുരളീധരന്.
മേരി മാട്ടി മേരാ ദേശ് ക്യാമ്പയിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി നെഹ്റു യുവ കേന്ദ്രയും സി.ഐ.എസ്.എഫും സംയുക്തമായി തിരുവനന്തപുരം പൂവച്ചല്‍ പഞ്ചായത്തിലെ കുഴക്കാട് സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അമൃതകാലത്ത് സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയവരെ ഈ പരിപാടിയിലൂടെ രാജ്യം ഉചിതമായ രീതിയില്‍ സ്മരിക്കുകയാണെന്നും വി. മുരളീധരന് പറഞ്ഞു.
2019 ല്‍ സിയാചിനില്‍ വീരചരമം പ്രാപിച്ച തിരുവനന്തപുരം പൂവച്ചലിലെ കുഴക്കാടു സ്വദേശി നായിക്ക് അഖിലിന്റെ സ്മൃതി കുടീരത്തില്‍ നിന്ന് ശേഖരിച്ച മണ്ണ് കേന്ദ്രമന്ത്രി ഏറ്റുവാങ്ങി. അഖിലിന്റെ കുടുംബാംഗങ്ങളോടൊപ്പം അദ്ദേഹം സമയം ചെലവഴിച്ചു.
നെഹ്റു യുവകേന്ദ്ര സ്റ്റേറ്റ് ഡയറക്റ്റര്‍ എം. അനില്‍കുമാര്‍, സിഐഎസ്എഫ് അസി. കാമന്ഡര്മാരായ ആശിഷ് ഗഹലിയാന്, രജീശ്കുമാര് തുടങ്ങിയവരും പങ്കെടുത്തു. രാജ്യത്തിന്റെ എല്ലാ ഭാഗത്തു നിന്നുള്ള മണ്ണും ശേഖരിച്ചാണ് 2023 ഒക്ടോബര്‍ 30ന് ദല്‍ഹിയിലെ കര്ത്തവ്യപഥിനടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്ന അമൃത ഉദ്യാനം നിര്‍മിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: