തിരുവനന്തപുരം : പാറശാലയില്‍ കാമുകന് ഷാരോണിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഗ്രീഷ്മയ്ക്ക് ജാമ്യം. ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
വിചാരണ നീളുന്നത് കൂടി കണക്കിലെടുത്താണ് ജാമ്യം അനുവദിച്ചത്. അന്വേഷണം പൂര്‍ത്തിയായതായി ഗ്രീഷ്മയുടെ അഭിഭാഷകന് ചൂണ്ടിക്കാട്ടി. ഗ്രീഷ്മ അറസ്റ്റിലായത് 2022 ഒക്ടോബര്‍ 31നാണ്. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.
ഗ്രീഷ്മയുടെ അമ്മയും അമ്മാവനും കേസില്‍ കൂട്ടുപ്രതികളാണ്. ഷാരോണിനെ ഒഴിവാക്കാന്‍ ഗ്രീഷ്മ ആസൂത്രിത കൊലപാതകം നടത്തിയയെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ഷാരോണിനെ ലൈംഗിക ബന്ധത്തിനായി വീട്ടിലേക്കു ക്ഷണിച്ചുവരുത്തി കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. കളനാശിനി കഷായത്തില്‍ കലര്‍ത്തി നല്‍കുകയായിരുന്നെന്നും കുറ്റപത്രത്തില്‍ ഉണ്ട്.
നെയ്യാറ്റിന്‍കര മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം നല്‍കിയത്. 142 സാക്ഷി മൊഴികളും 57 രേഖകളുമാണ് കുറ്റപത്രത്തിലുള്ളത്. ഗ്രീഷ്മയെ അറസ്റ്റ് ചെയ്ത് 85ാം ദിവസമാണ് കുറ്റപത്രം നല്‍കിയത്.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 14നാണ് ഗ്രീഷ്മ, ഷാരോണിന് കഷായത്തില്‍ കളനാശിനി കലര്‍ത്തി നല്‍കുന്നത്. ശാരീരിക അസ്വാസ്ഥതയെ തുടര്‍ന്ന് ഷാരോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും 25ന് മരിക്കുകയും ചെയ്തു. മരണമൊഴിയില്‍ പോലും ഷാരോണ്‍ ഗ്രീഷ്മയ്ക്ക് മേല്‍ സംശയം
പ്രകടിപ്പിച്ചിരുന്നില്ല.
ആദ്യം സാധാരണ മരണമെന്ന നിഗമനത്തിലായിരുന്നു പാറശ്ശാല പൊലീസ്. പിന്നീട്, ഷാരോണിന്റെ വീട്ടുകാരുടെ സംശയത്തെ തുടര്‍ന്ന് പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലും ചോദ്യം ചെയ്യലിനുമൊടുവിലാണ് ഗ്രീഷ്മ കുറ്റം സമ്മതിച്ചത്. മകള്‍ കൊലപാതകിയാണെന്ന് മനസിലായ അമ്മ സിന്ധുവും അമ്മാവന് നിര്‍മ്മല്‍ കുമാരന് നായരും ചേര്‍ന്ന് തെളിവുകള്‍ നശിപ്പിച്ചുവെന്ന് പൊലീസ് കുറ്റപത്രത്തില്‍ പറയുന്നു. കൊലപാതകം, തെളിവു നശിപ്പിക്കല്‍ എന്നിവയാണ് പ്രതികള്‍ക്കെതിരെ ചുമത്തിയയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: