ഹുവാന്‍ഷു: ഏഷ്യന്‍ ഗെയിംസ് വനിത ക്രിക്കറ്റ് സ്വര്‍ണം നേടി ഇന്ത്യ. ഫൈനലില്‍ ശ്രീലങ്കയ്‌ക്കെതിരെ 19 റണ്‍സ് വിജയം ആണ് ഇന്ത്യ നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 116 റണ്‍സ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയെ 97 റണ്‍സിലൊതുക്കി.
46 റണ്‍സ് നേടി സ്മൃതി മന്ഥാനയും 42 റണ്‍സ് നേടി ജെമീമ റോഡ്രിഗസും രണ്ടാം വിക്കറ്റില്‍ 73 റണ്‍സ് നേടിയതാണ് ഇന്ത്യക്ക് ഈ സ്‌കോറില്‍ എത്താന്‍ സഹായകമായത്. പിന്നീട് ഇന്ത്യന്‍ ബാറ്റിംഗ് തകരുകയായിരുന്നു. 89/1 എന്ന നിലയില്‍ നിന്ന് 116/7 എന്ന നിലയിലേക്ക് വീണു.
മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയ്‌ക്ക് 14 റണ്‍സ് നേടുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായി. ഇതിന് ശേഷം ഹസിനി പെരേര 25 റണ്‍സുമായി ടീം സ്‌കോര്‍ 50ലേക്ക് എത്തിച്ചു. ഹസിനിയെ രാജേശ്വരി ഗെയ്ക് വാദ് ആണ് പുറത്താക്കിയത്.
28 റണ്‍സ് കൂട്ടുകെട്ടുമായി നിലാക്ഷി ഡി സില്‍വയും ഒഡാഷി രണസിംഗേയും ഇന്ത്യയ്‌ക്ക് വെല്ലുവിളി ഉയര്‍ത്തിയെങ്കിലും പൂജ വസ്ട്രാക്കര്‍ നിലാക്ഷിയുടെ(23) വിക്കറ്റ് വീഴ്‌ത്തി. 19 റണ്‍സ് നേടി ഒഷാഡി രണസിംഗേ പുറത്തായി. ദീപ്തി ശര്‍മ്മയ്‌ക്കാണ് വിക്കറ്റ്.
തുടര്‍ന്ന് ശ്രീലങ്കയ്‌ക്ക് രണ്ട് ഓവറില്‍ 30 റണ്‍സ് എന്ന നിലയിലായി വിജയലക്ഷ്യം.പിന്നീട് ലക്ഷ്യം ആറ് പന്തില്‍ 25 റണ്‍സ് ആയി മാറി. അവസാന ഓവറില്‍ അഞ്ച് റണ്‍സ് മാത്രമേ നേടാനായുളളൂ.
ഇന്ത്യയ്‌ക്കായി ടിറ്റാസ് സാധു മൂന്നും രാജേശ്വരി ഗെയ്ക് വാദ് രണ്ടും വിക്കറ്റ് നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: