ന്യൂഡല്‍ഹി: മെഡിസിന്, നഴ്സിംഗ് ഫിസിയോതെറപ്പി, ഫാര്‍മസി, അഗ്രികള്‍ചര്‍, ഹോട്ടല്‍ മാനേജ്മെന്റ്, നിയമം, ആര്‍ക്കിടെക്ചര്‍, എന്‍ജിനീയറിങ് തുടങ്ങിയ 17 വിഷയങ്ങളില്‍ ഓണ്‍ലൈന്‍, വിദൂരവിദ്യാഭ്യാസ പ്രോഗ്രാമുകള്‍ അനുവദിക്കില്ലെന്ന് യുജിസി. ഒക്യുപേഷനല്‍ തെറപ്പി, ഡെന്റിസ്ട്രി, ഹോര്‍ട്ടികള്‍ചര്‍, കേറ്ററിങ് ടെക്നോളജി, കളിനറി സയന്‍സസ്, എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ്, വിഷ്വല്‍ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ്, ഏവിയേഷന്‍ എന്നിവയാണു മറ്റു മേഖലകള്‍. ഓണ്‍ലൈന്‍, വിദൂര വിദ്യാഭ്യാസ രീതിയിലുള്ള എംഫില്‍, പിഎച്ച്ഡി പ്രോഗ്രാമുകള്‍ ഒരു വിഷയത്തിലും അംഗീകരിക്കില്ലെന്നും യുജിസി വ്യക്തമാക്കി.
ഓണ്‍ലൈന്‍, വിദൂരവിദ്യാഭ്യാസ പ്രോഗ്രാമുകള്‍ക്കു ചേരുന്നവര്‍ക്കായി യുജിസി പ്രസിദ്ധീകരിച്ച മാര്‍ഗരേഖയിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നത്. ഓണ്‍ലൈന്‍, വിദൂര വിദ്യാഭ്യാസ പ്രോഗ്രാമുകള്‍ അനുവദിക്കുന്ന സ്ഥാപനങ്ങളുടെ വിശദാംശങ്ങള്‍ യുജിസിയുടെ വെബ്സൈറ്റില്‍ ലഭ്യമാണ്. ഇതനുസരിച്ച് കേരളത്തില്‍ കാലിക്കറ്റില്‍ 25, കേരളയില്‍ 23, എസ്എന്‍ ഓപ്പണ്‍ സര്‍വകലാശാലയില്‍ 22 വീതം വിദൂരപഠന പ്രോഗ്രാമുകള്‍ക്ക് അംഗീകാരമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: