കണ്ണൂര്‍: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ മക്കളില്‍ അവബോധം വളര്‍ത്തിയെടുക്കാന്‍ ഓരോ അമ്മമാരും തയാറാകണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി. ശശികല ടീച്ചര്‍. കണ്ണൂരില്‍ നടന്ന സൈന്യ മാതൃശക്തി മൂന്നാം സംസ്ഥാന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍.
കടമ, സംസ്കാരം, പാരമ്പര്യം എന്നിവ മക്കളിലേക്ക് പകര്‍ത്താന്‍ അമ്മമാര്ക്കാകണം. ‘മിത്തെടുത്ത് കുത്തുന്ന’ മിത്ത് വാദികള്ക്കിടയിലൂടെ സ്വാഭിമാനത്തോടെ മുന്നോട്ടുപോകാനും അമ്മമാര്ക്കാവണം. കുചേലന് നല്കിയ അവല് വീണ്ടും വീണ്ടും വാരിത്തിന്ന ശ്രീകൃഷ്ണന്റെ കൈയില്‍ കയറിപ്പിടിച്ച രുഗ്മിണീദേവിയെപ്പോലെ പുരുഷന്റെ ഓരോ കാര്യത്തിലും നിയന്ത്രണമുള്ളവരാകണം സ്ത്രീകള്‍. അക്രമങ്ങള്‍ക്കും അനീതികള്‍ക്കും തടയിടാന്‍ ‘ജടായു’മാരില്ലാത്തതാണ് സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അപചയങ്ങള്‍ക്ക് കാരണമെന്നും അവര്‍ പറഞ്ഞു.
അണ്ണാമലൈ സര്‍വകലാശാലയിലെ റിട്ട. പ്രൊഫസര്‍ ഡോ. വത്സല ശിവ സമ്മേളനം ഉദ്ഘാടനം ചെയ്തു. സൈന്യ മാതൃശക്തി സംസ്ഥാന പ്രസിഡന്റ് മേജര്‍ അമ്പിളി ലാല്‍കൃഷ്ണ അധ്യക്ഷയായി. ജന. സെക്രട്ടറി വി. ലത, അഖിലഭാരതീയ പൂര്‍വസൈനിക സേവാ പരിഷത്ത് സംസ്ഥാന പ്രസിഡന്റ് റിട്ട. മേജര്‍ ജനറല്‍ ഡോ. പി. വിവേകാനന്ദന്, ജന. സെക്രട്ടറി മുരളീധര ഗോപാല്‍, മഹിളാ ഐക്യവേദി സംസ്ഥാന പ്രസിഡന്റ് നിഷ, സൈന്യ മാതൃശക്തി വര്‍ക്കിങ് പ്രസിഡന്റ് ബീന, ശ്രീകല സതീഷ്, പി.സി. സുഗദ, മധു വട്ടവിള, റിട്ട. കേണല്‍ സാവിത്രി കേശവന്, പത്മ വിവേകാനന്ദന് തുടങ്ങിയവര്‍ സംസാരിച്ചു.
സമാപന സമ്മേളനത്തില്‍ പൂര്‍വ സൈനികസേവാ പരിഷത്ത് സംസ്ഥാന സംഘടനാ സെക്രട്ടറി കെ. സേതുമാധവന് സംസാരിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി വി. ലത സ്വാഗതവും കണ്ണൂര്‍ ജില്ല പ്രസിഡന്റ് റിട്ട. കേണല്‍ സാവിത്രി കേശവന് നന്ദിയും പറഞ്ഞു. വീര നാരികളെ ആദരിക്കല്‍, കലാപരിപാടികള്‍ എന്നിവയുമുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: