ന്യൂദല്‍ഹി :ആധുനിക കാലത്തെ കണക്കിലെടുത്താന് ഇന്ത്യയ്ക്ക് പുറത്തുള്ള ലോകത്തിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം ഒക്ടോബര്‍ എട്ടിന് യുഎസില്‍ തുറക്കും. യുഎസിലെ ന്യൂ ജേഴ്സിയിലാണ് ബിഎപിഎസ് സ്വാമിനാരായണ്‍ ക്ഷേത്രം തുറക്കുക.
ന്യൂയോര്‍ക്കിലെ സുപ്രസിദ്ധമായ ടൈം സ്ക്വയറിന് 90 കിലോമീറ്റര്‍ തെക്കായാണ് സ്വാമി നാരായണ്‍ അക്ഷര്‍ധാം ക്ഷേത്രം തുറക്കുന്നത്. ഏകദേശം 12500 സന്നദ്ധപ്രവര്‍ത്തകര്‍ ചേര്‍ന്നാണ് 12 വര്‍ഷം കൊണ്ട് ന്യൂജേഴ്സിയിലെ റോബിന്‍സ് വില്ലെ ടൗണ്‍ഷിപ്പില്‍ ഈ ക്ഷേത്രം പണിതത്. 2011 മുതല്‍ 2023 വരെയായിരുന്നു നിര്‍മ്മാണം.
ഔദ്യോഗിക ഉദ്ഘാടനത്തിന് മുന്‍പേ തന്നെ ലോകമെമ്പാടുനിന്നും യുഎസിന്റെ പല ഭാഗത്തു നിന്നും ആയിരക്കണക്കിന് ഹിന്ദുക്കളാണ് ക്ഷേത്രം സന്ദര്‍ശിക്കുന്നത്. 183 ഏക്കറിലായാണ് സുപ്രസിദ്ധമായ അക്ഷര്‍ധാം ക്ഷേത്രമാതൃകയില്‍ 255 അടി 345 അടി 191 അടി വലിപ്പമുള്ള ക്ഷേത്രം ഉയര്‍ന്നത്.
പുരാതന ഹിന്ദു ഗ്രന്ഥങ്ങളില്‍ വിവരിക്കുന്ന ഡിസൈന്‍ മാതൃകകളാണ് ഉപയോഗിച്ചിരിക്കുന്നത്. 10,000 പ്രതിമകളുണ്ട്. ഇന്ത്യയിലെ നൃത്ത രൂപം, സംഗീതോപകരണങ്ങള്‍ എന്നിവയുടെ കൊത്തുപണികളും ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: