ന്യൂയോര്‍ക്ക്: യുഎന്‍ സുരക്ഷാ കൗണ്‍സില്‍ മാറാത്തതിന് പിന്നില്‍ സ്വാധീനശക്തികളായ രാജ്യങ്ങളുടെ സമ്മര്‍ദമാണെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. ഒബ്സര് റിസര്‍ച്ച് ഫൗണ്ടേഷന് സംഘടിപ്പിച്ച സൗത്ത് റൈസിങ്, പാര്‍ട്ണര്‍ഷിപ്പ്, ഇന്സ്റ്റിറ്റിയൂഷന് ആന്‍ഡ് ഐഡിയാസ് എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു ജയശങ്കര്‍.
സാമ്പത്തികമായി ആധിപത്യം പുലര്‍ത്തുന്നവര്‍ അവരുടെ ഉത്പാദന ശേഷി പ്രയോജനപ്പെടുത്തുന്നു. സ്വാധീനമാണ് ഇവര്‍ ആയുധമാക്കുന്നത്. പൊതുവേദിയില്‍ ശരിക്ക് വേണ്ടി വാദിക്കും. എന്നാല്‍ യാഥാര്‍ഥ്യം മറ്റൊന്നാണ്. ഇത് ഇരട്ടത്താപ്പിന്റെ ലോകമാണെന്നും ജയശങ്കര്‍ പറഞ്ഞു. കൊവിഡ് ഇതിനൊരു ഉദാഹരണമാണ്.
അന്താരാഷ്ട്ര സംവിധാനത്തില്‍ ഗ്ലോബല്‍സൗത്ത് കൂടുതല്‍ സമ്മര്‍ദം ചെലുത്തിയെങ്കില്‍ മാത്രമേ മാറ്റം സാധ്യമാകൂ. സാംസ്കാരികമായ സന്തുലിതാവസ്ഥ പുനര്നിര്ണയിക്കുകയെന്നാല് ലോകത്തിന്റെ വൈവിധ്യത്തെ തിരിച്ചറിയുക, മാനിക്കുക, മറ്റു സംസ്കാരങ്ങള്‍ക്കും പാരമ്പര്യങ്ങള്‍ക്കും അര്‍ഹമായ ബഹുമാനം നല്‍കുക എന്നിവയാണ് അര്‍ഥമാക്കുന്നത്.
ദല്‍ഹിയില്‍ നടന്ന ജി 20 സമ്മേളനം ഇതിനുദാഹരണമാണെന്നും ജയശങ്കര്‍ വ്യക്തമാക്കി. വിപണിയുടെ പേരില്‍ പലകാര്യങ്ങളും നടക്കുന്നുണ്ട്. പ്രത്യേകിച്ച് സ്വാതന്ത്ര്യത്തിന്റെ പേരില്‍. മറ്റുള്ളവരുടെ പാരമ്പര്യം, സംഗീതം, സാഹിത്യം, ജീവിതരീതികള്‍ എന്നിവയെ മാനിച്ചുകൊണ്ട് ആഗോള ദക്ഷിണമേഖല കാണാന്‍ ആഗ്രഹിക്കുന്ന മാറ്റത്തിന്റെ ഭാഗമാണിതെന്നും ജയശങ്കര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: