കണ്ണൂര്‍: നാരീ ശക്തി വന്ദന്‍ അധിനിയം എന്ന വനിതാ സംവരണ ബില്‍ സമസ്ത മേഖലയിലും സ്ത്രീകളുടെ പദവി ഉയരുന്നതിന് കാരണമാകുമെന്ന് മഹിളാ ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ നിഷാ സോമനും ജനറല്‍ സെക്രട്ടറി ഓമന മുരളിയും പ്രസ്താവനയില്‍ പറഞ്ഞു.
ബില്‍ ലോക്‌സഭയിലും രാജ്യസഭയിലും പാസ്സായ സ്ഥിതിക്ക് രാഷ്‌ട്രപതിയുടെ അംഗീകാരം കൂടി ലഭിച്ചാല്‍ നിയമമാകും. ജനാധിപത്യ പ്രക്രിയയില്‍ കേവലം വോട്ടു ചെയ്യുക മാത്രമല്ല ലോക്‌സഭയിലും നിയമസഭയിലും മത്സരിക്കാനും 33% വരുന്ന സംവരണം കൊണ്ടു സാധിക്കും.
കാലങ്ങളായി ഈ ആവശ്യം ഉയര്‍ന്നിരുന്നെങ്കിലും ഇച്ഛാശക്തിയുള്ള ഒരു ഭരണകൂടം ഭാരതത്തില്‍ ഉണ്ടായതിനാലാണ് ഇത് നിയമമാകുന്നത്. നരേന്ദ്ര മോദി സര്‍ക്കാര്‍ പുതുചരിത്രം സൃഷ്ടിച്ചിരിക്കയാണ്. ഇതിന്റെ ഗുണഫലം സര്‍വ്വ മേഖലയിലും സ്ത്രീകള്‍ക്കുണ്ടാകുമെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: