ന്യൂദല്‍ഹി: മന് കി ബാത്ത് എന്ന പ്രതിമാസ റേഡിയോ പ്രഭാഷണത്തില്‍ മോദി ഇക്കുറി പങ്കുവെച്ചത് ഭാരതീയ സംഗീതത്തെ സ്നേഹിക്കുന്ന കസാന്ദ്ര മേ എന്ന ജര്‍മ്മന്‍ പെണ്‍കുട്ടിയെ. അന്ധയായ ഈ ഗായിക മനോഹരമായി ഭാരതീയ ശാസ്ത്രീയ സംഗീതം പാടുമെന്ന് മേ ആലപിച്ച ഒരു ഗാനം പങ്കുവെച്ചുകൊണ്ട് മോദി പറഞ്ഞു.
ഭാരതത്തിന്റെ സംസ്കാരവും സംഗീതവും കൂടുതല്‍ ആഗോളമായി മാറിക്കൊണ്ടിരിക്കുന്നതിന് ഒരു ഉദാഹരണമായാണ് കസാന്ദ്ര മേയെ മോദി പരിചയപ്പെടുത്തിയത്. “അവരുടെ ശബ്ദത്തില്‍ ദൈവത്തെക്കുറിച്ചുള്ള അടുപ്പം കാണാം. 21കാരിയായ കസാന്ദ്ര മേ ഇതുവരെ ഭാരതം സന്ദര്‍ശിച്ചിട്ടില്ല. പക്ഷെ അവര്‍ ഭാരതീയ സംഗീതത്തെ അത്രമേല്‍ സ്നേഹിക്കുന്നു.” – മോദി പറഞ്ഞു. 105ാമത്തെ മന് കി ബാത്ത് എപ്പിസോഡായിരുന്നു ഞായറാഴ്ച നടന്നത്.
“ഭാരതീയ സംഗീതത്തോടുള്ള അവരുടെ ആവേശം നമുക്കും പ്രചോദനമാണ്. ഭാരതം സന്ദര്‍ശിക്കാത്ത ഒരാളാണ് ഇത്രയും ആവേശത്തോടെ ഭാരതീയ സംഗീതത്തെ സ്നേഹിക്കുന്നത്. ചെറിയ കുട്ടിയായിരിക്കുമ്പോള്‍ തന്നെ കസാന്ദ്ര മേ പാടിത്തുടങ്ങിയിരുന്നു. പക്ഷെ ഭാരതീയ സംഗീതം അവര്‍ പരിചയപ്പെടുന്നത് അഞ്ചോ ആറോ വര്‍ഷങ്ങള്‍ക്ക് മുന്‍പ് മാത്രമാണ്. പക്ഷെ കേട്ട മാത്രയില്‍ അവര്‍ അതില്‍ മുങ്ങിപ്പോയി. സംസ്കൃതം, ഹിന്ദി, മലയാളം, തമിഴ്, കന്നഡ, അസം, മറാഠി, ഉര്‍ദു തുടങ്ങിയ നിരവധി ഭാരതീയ ഭാഷകളില്‍ അവര്‍ പാടാറുണ്ട്.”- മോദി പറഞ്ഞു. കസാന്ദ്ര മേ കന്നഡയില്‍ പാടിയ പാട്ടും മോദി മന് കി ബാത്തില്‍ പങ്കുവെച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: