ഇന്‍ഡോര്‍:രണ്ടാം ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയുടെ വെടിക്കെട്ട് പ്രകടനം.ഇന്‍ഡോര്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഓസീസിന് കൂറ്റന്‍ വിജയലക്ഷ്യം. നിശ്ചിത 50-ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 399 റണ്‍സെടുത്തു.ശുഭ്മാന്‍ ഗില്ലും ശ്രേയസ് അയ്യരും തകര്‍പ്പന്‍ സെഞ്ച്വറികള്‍ നേടി.
ഏകദിനത്തില്‍ ഓസ്ട്രേലിയയ്ക്കെതിരേ ഇന്ത്യയുടെ ഉയര്‍ന്ന സ്കോറാണിത്.ടോസ് നേടിയ ഓസ്ട്രേലിയ ഇന്ത്യയെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു.ഇന്ത്യയ്ക്ക് ഋതുരാജ് ഗെയ്ക്വാദ് (8)നെ നാലാം ഓവറില്‍ നഷ്ടമായി. ഹെയിസല്വുഡിനാണ് വിക്കറ്റ്. തുടര്‍ന്ന് ശ്രേയസ് അയ്യരും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന കൂട്ടുകെട്ട് 216-ല്‍ നില്‍ക്കേയാണ് പിരിഞ്ഞത്. 90-പന്തില്‍ നിന്ന് 105 റണ്‍സ് നേടിയ ശ്രേയസ് അയ്യരെ സീന്‍ അബോട്ട് പുറത്താക്കി.
ഗില്‍ 104-റണ്‍സെടുത്ത് മടങ്ങിയതോടെ കെഎല്‍ രാഹുലും ഇഷാന് കിഷനും ഒരുമിച്ചു. ഇരുവരും ചേര്‍ന്ന് സ്കോര്‍ മുന്നൂറ് കടത്തി. 18 പന്തില്‍ നിന്ന് 31 റണ്‍സെടുത്ത കിഷനെ അദം സാംപ പുറത്താക്കി. തുടര്‍ന്നെത്തിയ സൂര്യകുമാര്‍ യാദവിന്റെ വെടിക്കെട്ടിനാണ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. കാമറൂണ്‍ ഗ്രീന്‍ എറിഞ്ഞ 44-ാം ഓവറില്‍ തുടര്‍ച്ചയായി നാല് സിക്സറുകളടിച്ചാണ് സൂര്യകുമാര്‍ പറത്തിയത്. രാഹുല്‍ 38 പന്തില്‍ നിന്ന് 52 റണ്‍സെടുത്ത് പുറത്തായി. 37 പന്തില്‍ നിന്ന് ആറ് വീതം സ്ക്സും ബൗണ്ടറിയുംഅടിച്ച് 72 റണ്‍സെടുത്ത് സൂര്യകുമാര്‍ പുറത്താകാതെ നിന്നു.
ആദ്യ ഏകദിനത്തില്‍ ജയം സ്വന്തമാക്കിയ ഇന്ത്യയ്ക്ക് ഈ മത്സരം വിജയിക്കാനായാല്‍ പരമ്പര സ്വന്തമാക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: