ന്യൂദല്‍ഹി: പ്രധാനപ്പെട്ട നാലു സീറ്റുകളില്‍ മൂന്നിലും എബിവിപി വിജയക്കൊടി നാട്ടിയ ദല്‍ഹി യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥി യൂണിയന് തിരഞ്ഞെടുപ്പില്‍ എസ് എഫ് ഐ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് നാണം കെട്ട തോല്‍വി. സ്ഥാനാര്‍ത്ഥികള്‍ക്കൊന്നും വോട്ട് നല്‍കേണ്ട എങ്കില്‍ സാധാരണ വോട്ടര്‍മാര്‍ കുത്താറുള്ള നോട്ടയ്ക്കാണ് എസ് എഫ് ഐയോക്കാളും എഐഎസ് എയേക്കാളും കൂടുതല്‍ വോട്ടുകള്‍ ലഭിച്ചത്.
നോട്ടയ്ക്ക് (നണ് ഓഫ് ദി എബൊവ് – മുകളില്‍ പറഞ്ഞ സ്ഥാനാര്ത്ഥികള്ക്കല്ലാതെയുള്ള വോട്ട്) 16,559 വോട്ടുകള്‍ കിട്ടി. എസ് എഫ് ഐ സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ചത് 13205 വോട്ടുകള്‍ മാത്രം. എ ഐഎസ് എ സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ചതാകട്ടെ 14,906 വോട്ടുകള്‍.
ജോയിന്റ് സെക്രട്ടറി പദവിയ്ക്ക് നോട്ട 4,786 വോട്ടുകള്‍ നേടി. എഐഎസ് എയുടെ അഞ്ജലി കുമാറിന് കിട്ടിയത് 4,195 വോട്ടുകള്‍ മാത്രം. എസ് എഫ് ഐയുടെ അഞ്ജലി കുമാറിന് 3,311 വോട്ടുകളും ലഭിച്ചു. എബിവിപിയുടെ സച്ചിന് ബൈസിയ ആണ് ജോയിന്റ് സെക്രട്ടറിയായി വിജയിച്ചത്.
പ്രസിഡന്റ് പദവിയില്‍ എഐഎസ് എയുടെ അയിഷ അഹമ്മദ് ഖാന് 3,335 വോട്ടുകള്‍ നേടിയപ്പോള്‍ എസ് എഫ് ഐയുടെ ആരിഫ് സിദ്ദിഖി 1838 വോട്ടുകള്‍ നേടി. നോട്ട നേടിയത് 2,751 വോട്ടുകള്‍. പ്രസിഡന്റ് പദവിയില്‍ ജയിച്ചത് എബിവിപിയുടെ തുഷാര്‍ ദേദയാണ്.
സെക്രട്ടറി പദവിയില്‍ എസ് എഫ് ഐ സ്ഥാനാര്‍ത്ഥി അദിതി ത്യാഗി 5,150 വോട്ടുകള്‍ നേടി. എഐഎസ് എയുടെ ആദിത്യ പ്രതാപ് സിങ്ങ് 3,884 വോട്ടുകള്‍ നേടി. നോട്ടയ്ക്ക് ലഭിച്ചതോ 5,108 വോട്ടുകള്‍. എബിവിപിയുടെ അപരാജിതയാണ് വന്‍ ഭൂരിപക്ത്തില് സെക്രട്ടറിയായി വിജയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: