തിരുവനന്തപുരം: ഇനി തിരുവനന്തപുരത്ത് നിന്ന് യുകെയിലേക്ക് നേരിട്ടു പറക്കാം. പ്രതിദിന സര്‍വീസുമായി എത്തുകയാണ് ഇന്‍ഡിഗോയും ബ്രിട്ടിഷ് എയര്‍ലൈന്‍സും. ഇരു കമ്പനികളും തമ്മില്‍ കോഡ് ഷെയറിംഗ് കരാര്‍ ഒപ്പുവച്ചതോടെയാണ് ഒറ്റ ടിക്കറ്റില്‍ തിരുവനന്തപുരത്ത് നിന്ന് ലണ്ടനിലെ ഹീത്രോ വിമാനത്താവളം വരെ സര്‍വീസ് പ്രഖ്യാപിച്ചത്. മുംബൈ വഴിയാണ് സര്‍വീസ് നടത്തുന്നത്. അടുത്ത മാസം 12-ന് ശേഷം ഈ റൂട്ടിലെ സര്‍വീസ് ആരംഭിക്കുമെന്നാണ് വിവരം.
തിരുവനന്തപുരത്തു നിന്നു നിലവില്‍ യുകെയില്‍ പോകണമെങ്കില്‍ മുംബൈ, ഡല്‍ഹി തുടങ്ങിയ മറ്റു പ്രധാന വിമാനത്താവളത്തിലോ ദുബായ് തുടങ്ങിയ വിദേശ വിമാനത്താവളങ്ങളിലോ ഇറങ്ങി വേറെ വിമാനത്തില്‍ മറ്റൊരു ടിക്കറ്റിലാണ് പോകേണ്ടത്. എന്നാല്‍ ഇതിന് പരിഹാരമാകും പുതിയ റൂട്ട്.
തങ്ങള്‍ സര്‍വീസ് നടത്താത്ത റൂട്ടിലേക്കു വിമാനക്കമ്പനികള്‍ അവിടെ സര്‍വീസ് നടത്തുന്ന മറ്റു കമ്പനികളുമായി ചേര്‍ന്ന് യാത്രാ സൗകര്യം ഏര്‍പ്പെടുത്തുന്നതാണ് കോഡ് ഷെയറിങ് കരാര്‍. ഇത് പ്രകാരം തിരുവനന്തപുരത്ത് നിന്നും നേരിട്ട് ഹീത്രോ വിമാനത്താവളത്തിലേക്കും തിരിച്ചും ടിക്കറ്റെടുക്കാം. ഈ ടിക്കറ്റ് ഉപയോഗിച്ചു തന്നെ തിരുവനന്തപുരത്ത് നിന്ന് ഇന്‍ഡിഗോ വിമാനത്തില്‍ മുംബൈയിലേക്കും അവിടെ നിന്നു ബ്രിട്ടിഷ് എയര്‍വേയ്സ് വിമാനത്തില്‍ ഹീത്രോവിലേക്കും യാത്ര ചെയ്യാം. ലണ്ടനില്‍ നിന്നു തിരുവനന്തപുരത്തേക്കും ഇതേ രീതിയിലാകും യാത്ര ക്രമീകരിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: