കോട്ടയം: തലയോലപ്പറമ്പിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്ന് പണം തട്ടിയ കേസിലെ പ്രതികള്‍ ഒളിവില്‍. തലയോലപ്പറമ്പ് മേഖലാ ഡിവൈഎഫ്ഐ ജോയിന്റ് സെക്രട്ടറി കൃഷ്ണേന്ദു,ഗോള്‍ഡ് ലോണ്‍ ഓഫീസറായ ദേവിപ്രജിത്ത് എന്നിവരാണ് ഒളിവില്‍ പോയത്.
ഭര്‍ത്താവും സിപിഎം നേതാവുമായ അനന്തു ഉള്‍പ്പെടയുള്ളവര്‍ക്ക് തട്ടിപ്പില്‍ പങ്കുണ്ടെന്നാണ് വിവരം. ഇയാളും ഒളിവിലാണ്. ദേവിപ്രജിത്തിന്റെ അറിവോടെ കൃഷ്ണേന്ദു ഒറ്റയ്ക്കാണ് പണം തട്ടിയെടുത്തത്. തട്ടിപ്പ് നടത്തിയ കാലയളവില്‍ കൃഷ്ണേന്ദു പാസ്പോര്‍ട്ടിന് അപേക്ഷിക്കുകയും വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുകയും ചെയ്തു.
സ്ഥാപനത്തിലെ സിസിടിവി കേടുപാടുവരുത്തിയായിരുന്നു ഡിവൈഎഫ്ഐ നേതാവിന്റെ തട്ടിപ്പ്. ഇടപാടുകാര്‍ പണയ ഉരുപ്പടികള്‍ തിരിച്ചെടുക്കുമ്പോള്‍ നല്കുന്ന പണം, സ്ഥാപനത്തിന്റെ ബാങ്ക് അക്കൗണ്ടില്‍ തിരിച്ചടച്ചിരുന്നില്ല. ഇങ്ങനെ 19 പേരില്‍ നിന്നായി 42.72 ലക്ഷം രൂപയാണ് കൃഷ്ണേന്ദു തട്ടിയെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: