ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജന്‍ ഇന്ധന സെല്‍ ബസ് നാളെ മുതല്‍. കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക മന്ത്രി ഹര്‍ദീപ് സിംഗ് പുരിയാകും ഉദ്ഘാടനം ചെയ്യുക. പുനരുപയോഗ ഊര്‍ജ സ്രോതസ്സുകളില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന ഗ്രീന്‍ ഹൈഡ്രജന്‍ ഉപയോഗിച്ചാകും ബസ് ഓടുക.
വര്‍ഷം മുഴുവനും വിവിധ മേഖലകളിലുടനീളം ഇന്ത്യയുടെ സമൃദ്ധമായ പുനരുപയോഗ ഊര്‍ജ വിഭവങ്ങള്‍ ഉപയോഗപ്പെടുത്താനുള്ള കഴിവ് ഗ്രീന്‍ ഹൈഡ്രജനുണ്ട്. ഹൈഡ്രജന്‍ ഇന്ധന സെല്ലുകള്‍ക്ക് ഇന്ധനമായി ഉപയോഗിക്കാവുന്ന ഇലക്ട്രിക് മൊബിലിറ്റി ലാന്‍ഡ്സ്കേപ്പിന്റെ നിര്‍ണായക ഘടകമായി ഫ്യൂവല്‍ സെല്‍ സാങ്കേതികവിദ്യ ഉയര്‍ന്നുവരുന്നു. ഇന്ധന സെല്‍ വാഹനങ്ങള്‍ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളേക്കാള്‍ വിപുലമായ റേഞ്ചും വേഗത്തില്‍ ഇന്ധനം നിറയ്ക്കുന്ന സംവിധാനവും നല്കുന്നു. ഹൈഡ്രജന്‍ വാതകം സിലിണ്ടറുകളില്‍ ആണ് സൂക്ഷിക്കുന്നത്.
ഗ്രീന്‍ ഹൈഡ്രജന്‍ ഇന്ധനം നല്കുന്ന 15 ഫ്യുവല്‍ സെല്‍ ബസുകളുടെ പ്രവര്‍ത്തന പരീക്ഷണങ്ങള്‍ ഉള്‍പ്പെടുന്ന സമഗ്രമായ പരിപാടിക്ക് ഇന്ത്യന്‍ ഓയില്‍ തുടക്കമിട്ടു. ഡല്‍ഹി, ഹരിയാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെ നിയുക്ത റൂട്ടുകളിലാണ് ഈ പരീക്ഷണങ്ങള്‍ നടത്തുക. ആദ്യ രണ്ട് ഫ്യൂവല്‍ സെല്‍ ബസുകളുടെ ഉദ്ഘാടനം സെപ്റ്റംബര്‍ 25ന് ഇന്ത്യാ ഗേറ്റില്‍ നിന്ന് ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: