ഹാങ്ചൊ: പത്തൊന്‍പതാമത് ഏഷ്യന്‍ ഗെയിംസിന്റെ ഔദ്യോഗിക ഉദ്ഘാടനത്തിനുശേഷം ഇന്ന് 31 സ്വര്‍ണമെഡലുകള്‍ തീരുമാനിക്കും.
നീന്തലിലും തുഴച്ചിലിലും ഏഴുവീതവും, ജൂഡോയിലും മോഡേണ്‍ പെന്റാത്തലണിലും നാല് വീതവും ഫെന്‍സിങ്ങിലും തായ്ക്വാണ്ടോയിലും ഷൂട്ടിങ്ങിലും വുഷുവിലും രണ്ട് വീതവും, ആര്‍ട്ടിസ്റ്റിക്സ് ജിംനാസ്റ്റിക്സില്‍ ഒന്നും സ്വര്‍ണമാണ് ഇന്ന് തീരുമാനിക്കപ്പെടുക.
ബോക്സിങ്; നിഖാത് സരിന് ഇന്ന് റിങ്ങില്‍
ഹാങ്ചൊ: വനിതാ ബോക്സിങ്ങില്‍ ഇടിമുഴക്കം തീര്‍ക്കാന്‍ ഭാരതത്തിന്റെ സൂപ്പര്‍ താരം നിഖാത് സരിന് ഇന്ന് റിങ്ങിലിറങ്ങും. വൈകിട്ട് 4.30ന് നടക്കുന്ന ആദ്യ മത്സരത്തില്‍ വിയറ്റ്നാമിന്റെ തി ടാം ഗ്വിന് ആണ് എതിരാളി. 51 കി.ഗ്രാം വിഭാഗത്തില്‍ 2022ലെ ലോക ചാമ്പ്യന്‍ഷിപ്പിലും കഴിഞ്ഞ് കോമണ്‍വെല്‍ത്ത് ഗെയിംസിലും സ്വര്‍ണം നേടിയ നിഖാത് സരിന് ഇത്തവണ രാജ്യത്തിനായി സ്വര്‍ണം നേടുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്ന് ഏഷ്യന്‍ ഗെയിംസിലെ തന്റെ ആദ്യ മത്സരത്തിനിറങ്ങുന്നത്.
54 കി.ഗ്രാം വിഭാഗത്തില്‍ പ്രീതി പവാറും ആദ്യ പോരാട്ടത്തിനിറങ്ങും. ജോര്‍ദാന്റെ സിലിന അല്ഹസാനത്താണ് എതിരാളി. രാവിലെ 11.45നാണ് മത്സരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: