ഇന്‍ഡോര്‍: ഓസ്ട്രേലിയക്കെതിരെ ആദ്യ ഏകദിനം വിജയിച്ച ആത്മവിശ്വാസത്തില്‍ ഓസ്ട്രേലിയക്കതെിരായ രണ്ടാം ഏകദിനത്തിന് ഭാരതം ഇന്ന് ഇറങ്ങുന്നു. ഇന്‍ഡോര്‍, ഹോള്‍ക്കര്‍ സ്റ്റേഡിയത്തിലാണ് മത്സരം.
ഉച്ചയ്ക്ക് ഒരു മണിക്ക് മത്സരത്തിന് ടോസ് വീഴും. രണ്ടാം മത്സരവും ജയിച്ച് പരമ്പര സ്വന്തമാക്കാനാണ് ടീം ഇന്ത്യ ഇറങ്ങുന്നത്. ഓസ്ട്രേലിയവാട്ടെ പരമ്പരയിലേക്ക് തിരിച്ചുവരാനുള്ള ശ്രമവും നടത്തും. വിരാട് കോഹ്ലി, രോഹിത ശര്‍മ, കുല്‍ദീപ് യാദവ്, ഹാര്‍ദിക് പാണ്ഡ്യ എന്നിവരുടെ അഭാവത്തില്‍ കെ.എല്‍. രാഹുലാണ് ഭാരതത്തെ നയിക്കുന്നത്. ആദ്യകളിയില്‍ ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്‍-റുതുരാജ് ഗെയ്ക്വാദ് എന്നിവരുടെ തകര്‍പ്പന്‍ പ്രകടനവും നായകന് രാഹുലിന്റെ അപരാജിത അര്‍ധസെഞ്ചുറിയുമാണ് ഭാരതത്തിന് തിളക്കമാര്‍ന്ന വിജയം സമ്മാനിച്ചത്.
ആദ്യ മത്സരത്തിലെന്നപോലെ ശുഭ്മാല്‍ ഗില്‍ – റുതുരാജ് ഗെയ്ക്വാദ് സഖ്യം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യും. മൂന്നാം സ്ഥാനത്ത് ശ്രേയസ് അയ്യര്‍ക്ക് വീണ്ടും അവസരം നല്‍കും. നാലാമന് ക്യാപ്റ്റന്‍ രാഹുല്‍. പിന്നാലെ ഇഷാന് കിഷനും സൂര്യകുമാര്‍ യാദവും. രവീന്ദ്ര ജഡേജ, ആര്. അശ്വിന് സ്പിന്‍ ദ്വയം സ്ഥാനം നിലനിര്‍ത്തും. ഷാര്‍ദുല്‍ താക്കൂറിന്റെ സ്ഥാനാണ് ചോദ്യചിഹ്നം. ഷാര്‍ദുലിന് പകരം വാഷിംഗ്ടണ്‍ സുന്ദര്‍, തിലക് വര്‍മ എന്നിവരില്‍ ഒരാള്‍ ടീമിലെത്താന്‍ സാധ്യതയേറെ. അതുമല്ലെങ്കില്‍ ഷാര്‍ദുലിന് പകരം മുഹമ്മദ് സിറാജ് ടീമിലെത്തും. മുഹമ്മദ് ഷമി, ജസ്പ്രിത് ബുമ്ര എന്നിവരും സ്ഥാനം നിലനിര്‍ത്തും.
ഓസ്ട്രേലിയക്ക് വേണ്ടി ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍, സ്മിത്ത്, ജോഷ് ഇന്‍ഗ്ലിസ്, മാര്‍നസ് ലബുഷെയ്ന് എന്നിവര്‍ മികച്ച ഫോമിലാണ്. ഇവര്‍ക്കൊപ്പം ബൗളര്‍മാരും നല്ല ഫോമിലേക്കുയര്‍ന്നാല്‍ ഇന്ന് ജയിച്ച് പരമ്പരയിലേക്ക് തിരിച്ചെത്താന്‍ കഴിയും. അതുകൊണ്ടുതന്നെ വാശിയേറിയ പോരാട്ടത്തിനായിരിക്കും ഇന്‍ഡോര്‍ ഇന്ന് സാക്ഷ്യം വഹിക്കുക.
സാധ്യതാ ഇലവന്: ശുഭ്മാന്‍ ഗില്‍, റുതുരാജ് ഗെയ്ക്വാദ്, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍, ഇഷാന് കിഷന്, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, ആര് അശ്വിന്, ഷാര്‍ദുല്‍ താക്കൂര്‍/വാഷിംഗ്ടണ്‍ സുന്ദര്‍/ മുഹമ്മദ് സിറാജ് /ജസ്പ്രിത് ബുമ്ര.
ഓസ്ട്രേലിയ: വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ്, സ്മിത്ത്, ലബുഷെയ്ന്, കാമറൂണ്‍ ഗ്രീന്‍, അലക്സ് കാരി, ജോഷ് ഇന്‍ഗ്ലിസ്-ആരോണ്‍ ഹാര്‍ഡി, പാറ്റ് കമ്മിന്‍സ്, സീന്‍ അബോട്ട്, ആഡം സാംബ, ജോഷ് ഹെയ്സല്‍വുഡ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: