ന്യൂദല്‍ഹി: ദല്‍ഹി യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥി യൂണിയന് തെരഞ്ഞെടുപ്പില്‍ അപരാജിതയുടെ വിജയമായിരുന്നു ആദ്യം. വിദ്യാര്ത്ഥിയൂണിയന് സെക്രട്ടറി എന്ന അധികാരപദവിയാണ് അപരാജിത എന്ന മിടുക്കി പിടിച്ചുവാങ്ങിയത്.
തന്റെ ഐതിഹാസിക വിജയത്തെ വളരെ ലളിതമായാണ് അപരാജിത് കാണുന്നത്- “ഇത് ഒരു വ്യക്തിയുടെ വിജയമല്ല. സംഘടനയുടെ വിജയമാണ്.” പിന്നീട് എബിവിപി അവരുടെ പ്രകടനപത്രികയില്‍ പറഞ്ഞ കാര്യങ്ങള്‍ ഒന്നൊന്നായി നടപ്പാക്കുമെന്നും അപരാജിത വാഗ്ദാനം ചെയ്യുന്നു. “കോളെജില്‍ ഒരു ഗൈനക്കോളജിസ്റ്റിനെ നിയമിക്കും. കൗണ്‍സിലറെയും നിയമിക്കും. പുതിയ ഹോസ്റ്റലുകള്‍ വേണം. വനിതാ കായികതാരങ്ങളെ പരിശീലിപ്പിക്കാന്‍ പ്രത്യേകം കോച്ചുകള്‍ വേണം.”…വനിതകളുടെ ക്ഷേമത്തില്‍ എബിവിപി ഊന്നുമ്പോള്‍ അതിനര്‍ത്ഥം ദല്‍ഹി യൂണിവേഴ്സിറ്റിയിലെ ഓരോ പെണ്‍കുട്ടിയുടെയും ആശങ്കകള്‍ അകറ്റുക എന്നത് തന്നെയാണ്.
എബിവിപിയും എന്‍ എസ് യു(ഐ)യും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടമാണ് ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ നടക്കുക. വര്‍ഷങ്ങളായുള്ള പോരാട്ടമാണിത്. ഇവിടെ എസ് എഫ് ഐയോ ഇടത് സംഘടനകളോ ഒരു ശക്തിയായി വരാറില്ല.
ഏകദേശം ഒരു ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ ഈ വര്‍ഷം വോട്ട് ചെയ്തിരുന്നു. ഏകദേശം 52 കോളെജുകളാണ് ദല്‍ഹി യൂണിവേഴ്സിറ്റിക്ക് കീഴില്‍ ഉള്ളത്. എന്‍എസ് യു(ഐ)യുടെ യക്ഷണ ശര്‍മ്മയെ 12,937 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് അപരാജിത സെക്രട്ടറിയായത്. ബൗദ്ധദര്‍ശനത്തില്‍ മാസ്റ്റേഴ്സ് ചെയ്യുകയാണ് അപരാജിത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: