ആലപ്പുഴ: കോടതി വളപ്പില്‍ യുവതിയും നാത്തൂനും തമ്മില്‍ ഏറ്റുമുട്ടി. തര്‍ക്കം മറ്റുള്ളവര്‍ ഏറ്റെടുത്തതോടെ കൂട്ടത്തല്ലായി മാറി. സ്വദേശിയായ ഭര്‍ത്താവിന്റെ സഹോദരിയും തമ്മിലാണ് ഏറ്റുമുട്ടിയത്. ദമ്പതിമാരുടെ വിവാഹമോചനവുമായി ബന്ധപ്പെട്ടാണ് അടിപിടിയുണ്ടായത്.
ഇവരുടെ കുട്ടികളെ കൈമാറുന്നതുമായി ബന്ധപ്പെട്ടായിരുന്നു ആദ്യം അടിപിടിയുണ്ടായത്. പിന്നീട് കൂട്ടത്തല്ലായി. തമ്മിലടിച്ച രണ്ടു സ്ത്രീകളും പരസ്പരം മുടി പിടിച്ചുവലിക്കുകയും മുഖത്തടിക്കുകയും ചെയ്തു. നിലത്തുവീണിട്ടും അടി തുടര്‍ന്നു. യുവതികളെ ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ പിന്തിരിപ്പിക്കാന് ശ്രമിച്ചെങ്കിലും ഇരുവരും പിന്മാറിയില്ല. തല്ലിനിടെ ഭാര്യയെ ചവിട്ടുകയും അടിച്ചു പരുക്കേല്പിക്കുകയും ചെയ്തതിന് യുവതിയുടെ ഭര്‍ത്താവിനെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരവും ചേര്‍ത്തല പോലീസ് കേസെടുത്തു.
പോലീസ് നോക്കി നില്‍ക്കെയായിരുന്നു കൂട്ടത്തല്ല്. വനിതാ പൊലീസ് സ്ഥലത്ത് ഇല്ലാത്തതിനാല്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ വിഷയത്തില്‍ ഇടപെടാന്‍ ആദ്യം മടിച്ചു. പിന്നീട് ഇവര്‍ തന്നെ ഇരുവരെയും പിടിച്ചുമാറ്റുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: