ന്യൂദല്‍ഹി: ദല്‍ഹി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥി യൂണിയന് തെരഞ്ഞെടുപ്പില്‍ നാലില്‍ മൂന്ന് സീറ്റുകളും നേടി എബിവിപി തൂത്തുവാരി. ഒരു സീറ്റ് മാത്രമാണ് കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എന്‍ എസ് യു (ഐ) നേടിയത്.
രാഹുല്‍ഗാന്ധിയും കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എന്‍ എസ് യു (ഐ)വിന് വേണ്ടി പ്രചാരണത്തിനെത്തിയിരുന്നു. എബിവിപിയുടെ ഐതിഹാസിക വിജയത്തോടെ എന്‍എസ് യുവിന്റെ പ്രാചരണത്തിന് എത്തിയിരുന്ന രാഹുല്‍ ഗാന്ധിയ്ക്ക് എതിരെ സമൂഹമാധ്യമങ്ങളില്‍ ട്രോളുകള്‍ നിറയുകയാണ്. രാഹുല്‍ പ്രചാരണത്തിനെത്തിയതോടെ ഇവിടെയും എന്‍എസ് യു (ഐ) വന്‍ പരാജയം ഏറ്റുവാങ്ങിയെന്ന നിലയ്ക്കാണ് ട്രോളുകളുടെ പോക്ക്.
ബിജെപി വക്താവ് ഷെഹ് സാദ് പങ്കുവെച്ച ട്രോള്‍:
RAHUL GANDHI MAINTAINS HIS GOLDEN RECORD OF DEFEATS
ABVP TROUNCES NSUI
BAGS 3/4 POSTS IN DUSU pic.twitter.com/dxKyZgxVzM
— Shehzad Jai Hind (@Shehzad_Ind) September 23, 2023
എബിവിപിയുടെ തുഷാര്‍ ദേദ, അപരാജിത, സച്ചിന് ബെയ് സിയ എന്നിവരാണ് വിജയിച്ചത്. തുഷാര്‍ ദേദ ദല്‍ഹി യൂണിവേഴ്സിറ്റി സ്റ്റുഡന്‍സ് യൂണിയന് പ്രസിഡന്റായി. എന്‍ എസ് യു (ഐ)യുടെ ഹിതേഷ് ഗുലിയെയാണ് തോല്പിച്ചത്. എബിവിപിയുടെ സെക്രട്ടറിയായി അപരാജിത വിജയിച്ചപ്പോള്‍ സച്ചിന് ബാസിയ ജോയിന്റ് സെക്രട്ടറിയായി വിജയിച്ചു.
വെള്ളിയാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ എബിവിപിയും എന്‍എസ് യു (ഐ)യും തമ്മില്‍ നേരിട്ടായിരുന്നു പോരാട്ടം. നാല് പോസ്റ്റുകള്‍ക്കായി 24 പേര് മത്സരരംഗത്തുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: