കോഴിക്കോട്: പൊലീസ് ഉദ്യോഗസ്ഥനെ കുത്തിപ്പരിക്കേല്‍പ്പിച്ച മോഷണക്കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടയ്ക്കാന്‍ പോലീസ്. കോഴിക്കോട് സ്വദേശിയായ 20-കാരന് മുഹമ്മദ് തായിഫിനെതിരെയാണ് നടപടി. 21 കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു.
15-ാം വയസ് മുതലാണ് തായിഫ് മോഷണം ആരംഭിച്ചത്. പള്‍സര്‍ ബൈക്കുകള്‍ തിരഞ്ഞ് പിടിച്ച് മോഷ്ടിക്കുകയാണ് തായിഫിന്റെയും കൂട്ടാളികളുടെയും സ്ഥിരം പതിവ്. കോഴിക്കോട് മെഡിക്കല്‍ കോളജ് പരിസരത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് മോഷ്ടിച്ച കേസില്‍ മുഹമ്മദ് തായിഫിനെ പിടികൂടാനുള്ള ശ്രമത്തിനിടയിലാണ് മെഡിക്കല്‍ കോളജ് പോലീസ് സ്റ്റേഷനിലെ െ്രെഡവര്‍ സന്ദീപിന് കുത്തേറ്റത്. മാനാഞ്ചിറയിലെ കോംട്രസ്റ്റ് കെട്ടിടത്തില്‍ നിന്നു അതിസാഹസികമായി പോലീസ് കീഴ്പ്പെടുത്തുകയായിരുന്നു.
തായിഫും കൂട്ടാളികളും ചേര്‍ന്ന് മൂന്ന് ദിവസം മുമ്പാണ് വേങ്ങേരിയില്‍ നിന്നും സ്കൂട്ടര്‍ മോഷ്ടിച്ചത്. ഈ സ്കൂട്ടറില്‍ മലപ്പുറം വള്ളുവമ്പ്രത്തെത്തിയ സംഘം മറ്റൊരു പള്‍സര്‍ ബൈക്ക് മോഷ്ടിച്ച് കോഴിക്കോടിന് മടങ്ങി. സ്കൂട്ടര്‍ അവിടെ ഉപേക്ഷിച്ചു. തായിഫും കൂട്ടാളികളുമുള്‍പ്പെടെ ഏഴു മോഷ്ടാക്കളെയാണ് ഇന്നലെ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: