വമ്പന്‍ ബഹിരാകാശ പദ്ധതികള്‍ക്കായി ഉടമ്പടിയുമായി ഇന്ത്യയും ആര്‍ട്ടെമിസ് രാജ്യങ്ങളും. ആര്‍ട്ടെമിസ് ഉടമ്പടിയുടെ ഭാഗമായി ഇന്ത്യ, ഇസ്രായേല്‍, യുഎഇ, അമേരിക്ക എന്നീ രാജ്യങ്ങള്‍ സംയുക്തമായി ബഹിരാകാശ പദ്ധതിക്ക് തുടക്കം കുറിച്ചു. ചന്ദ്രനിലും ചൊവ്വയിലും വമ്പന്‍ ബഹിരാകാശ പര്യവേഷണങ്ങള്‍ ലക്ഷ്യമിട്ടാണ് രാജ്യങ്ങള്‍ ഉടമ്പടി ഒപ്പുവെച്ചത്.
ആര്‍ട്ടെമിസ് കരാറുകള്‍ ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമുളള ബഹിരാകാശപര്യവേഷണത്തിന് അന്താരാഷ്ട്ര ബന്ധം വളര്‍ത്തിയെടുക്കാന്‍ സഹായിക്കും. കണ്ടെത്തിയിട്ടില്ലാത്ത ബഹിരാകാശ രഹസ്യങ്ങള്‍ കണ്ടെത്താനും രാജ്യങ്ങളിലെ ബഹിരാകാശ ഏജന്‍സികളുടെ കഴിവും വ്ികസിപ്പിക്കുന്നതിനും ആര്‍ട്ടെമിസ് ഉടമ്പടി സഹായിക്കും.
ആര്‍ട്ടെമിസ് ഉടമ്പടിയുടെ ഭാഗമായി നാസ ചന്ദ്രനില്‍ ആദ്യമായി വനിതയടക്കം അയക്കാനുളള പദ്ധതിയിലാണ്. ചൊവ്വയിലേക്കുളള ആദ്യ മനുഷ്യ ദൗത്യത്തിലും സുപ്രധാന പങ്ക് നാസ വഹിക്കും. ചരിത്രത്തിലെ ഏറ്റവും വിശാലവും വൈവിദ്ധ്യവുമായ അന്തര്‍ദേശീയ മനുഷ്യ ബഹിരാകാശ പര്യവേഷണ പരിപാടി എന്നാണ് നാസാ ആര്‍ട്ടെമിസ് ഉടമ്പടിയെ വിശേഷിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: