വനിത സംവരണ ബില്‍ പാസാക്കിയതിന് പിന്നാലെ പ്രധാനമന്ത്രിയെയും കേന്ദ്രസര്‍ക്കാരിനെയും പുകഴ്ത്തി യുഎന്‍ മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍ വോള്‍ക്കര്‍ ടര്‍ക്ക്. ഭരണഘടനാപരമായി പാര്‍ലമെന്റില്‍ സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കുന്ന ചരിത്രപരമായ നടപടിയാണ് രാജ്യം കൈക്കൊണ്ടത്. ലിംഗസമത്വത്തിനുള്ള അവകാശം സംരക്ഷിക്കപ്പെടുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണ് വനിതാ സംവരണ ബില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
എല്ലാ മേഖലയിലും സ്ത്രീ പങ്കാളിത്തം ഉറപ്പാക്കാന്‍ കഴിയണം. അവരിലൂടെയാകണം ഓരോ രാജ്യവും വളരാന്‍. സ്ത്രീകളെ ശാക്തീകരിക്കുന്നത് സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമാകും. ഇന്ത്യയുടെ നീക്കം ഒരു സുപ്രധാന ചുവടുവെപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്ത്രീകള്‍ക്കെതിരായ വിവേചനങ്ങളും ഉന്മൂലനം ചെയ്യുന്നതിനായുള്ള ഭാരതത്തിന്റെ പ്രതിബദ്ധതയാണ് ഇതിലൂടെ പ്രകടമാകുന്നത്. സുസ്ഥിര വികസന ലക്ഷ്യങ്ങളിലേക്കുള്ള ചവിട്ടുപടിയാണ് നാരീ ശക്തി വന്ദന്‍ അധിനിയമെന്നും ടര്‍ക്ക് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: