ന്യൂദല്‍ഹി: ന്യായീകരിക്കാന്‍ തക്കവിധം തെളിവുകളുടെ പിന്‍ബലമില്ലാതെ ഇന്ത്യയ്ക്കെതിരെ കൊലപാതകക്കുറ്റം ആരോപിച്ച കാനഡ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയുടെ നടപടി തെറ്റായിപ്പോയെന്ന് മുന്‍ പെന്റഗണ്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി എഎന്‍ ഐ. അമേരിക്കയുടെ പ്രതിരോധവകുപ്പിന്റെ ഓഫീസാണ് പെന്റഗണ്‍.
#ഖലിസ്ഥാന്‍ ഭീകരന് ഹര്‍ദീപ് സിങ്ങ് നിജ്ജറിനെ ഇന്ത്യ വധിച്ചുവെന്ന് ജസ്റ്റിന് ട്രൂഡോ ആരോപിച്ചത് വേണ്ട തെളിവുകളില്ലാതെയാണെന്ന് പെന്റഗണ്‍ ഉദ്യോഗസ്ഥന് മൈക്കേല്‍ റൂബിന് പറഞ്ഞു. ട്രൂഡോ ഒരു വലിയ തെറ്റ് കാണിച്ചു. പിന്തുണയ്ക്കാന്‍ മതിയായ തെളിവുകളില്ലാതെയാണ് അദ്ദേഹം ആരോപണം ഉന്നയിച്ചത്.”- മൈക്കേല്‍ റൂബിന് പറഞ്ഞു.
“കാനഡയിലെ അതിക്രമങ്ങളെയും ഖലിസ്ഥാന്‍ അക്രമത്തിന്റെ വളര്‍ച്ചയെയും കുറിച്ച് ട്രൂഡോ വിശദീകരിക്കണമെന്നും മൈക്കേല്‍ റൂബിന് ആവശ്യപ്പെട്ടു. എന്തുകൊണ്ടാണ് കാനഡയിലെ സര്‍ക്കാര്‍ തീവ്രവാദികളെ സംരക്ഷിക്കുന്നതെന്ന കാര്യം ട്രൂഡോ വ്യക്തമാക്കണം.”- മൈക്കേല്‍ റൂബിന് പറഞ്ഞു. ഇക്കഴിഞ്ഞ ജൂണ്‍ 18ന് കാനഡയിലെ സറിയില്‍ ഒരു ഗുരുദ്വാരയുടെ പുറത്തുവെച്ചാണ് ഖലിസ്ഥാന്‍ തീവ്രവാദി നിജ്ജര്‍ വെടിയേറ്റ് കൊല്ലപ്പെടുന്നത്.
രഹസ്യാന്വേഷണ വിഭാഗത്തിന്റെ തെളിവുകളുണ്ടെന്നാണ് ട്രൂഡോ പറയുന്നത്. പക്ഷെ രഹസ്യാന്വേഷണ വകുപ്പിന്റെ തെളിവുകള്‍ എല്ലാം വിശ്വസിക്കാനാവില്ലെന്ന് ഇറാഖ് യുദ്ധകാലത്തെ അനുഭവങ്ങള്‍ മനസ്സില്‍ വെച്ച് മൈക്കേല്‍ റൂബിന് പറഞ്ഞു. പല രഹസ്യാന്വേഷണ തെളിവുകളും വിശ്വസിക്കാവുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.
“ഖലിസ്ഥാന്‍ തീവ്രവാദിയായ നിജ്ജറിന്റെ തെറ്റായ പ്രവര്‍ത്തികള്‍ കാനഡ അവഗണിക്കുകയാണ്. നജ്ജര്‍ വെറുമൊരു പ്ലംബര്‍ ആയിരുന്നില്ലെന്നും പല ആക്രമങ്ങളുടെയും രക്തം പുരണ്ട കൈകള്‍ ആണ് നിജ്ജറിന്റേതെന്നും എന്നിട്ടും നിജ്ജറിനെ കാനഡ പിന്തുണയ്ക്കുക വഴി നമ്മെയൊക്കെ വിഡ്ഡികളാക്കുകയായിരുന്നു ട്രൂഡോ.”- മൈക്കേല്‍ റൂബിന് കുറ്റപ്പെടുത്തി.
കാനഡയിലെ അടുത്ത തെരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് ട്രൂഡോ. അതിന്റെ ഭാഗം കൂടിയാണ് ട്രൂഡോയുടെ ഈ നീക്കം. – അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: