മട്ടാഞ്ചേരി: പോലീസ് പിടികൂടിയ അന്യസംസ്ഥാന വാഹനത്തിന് ഒരു ലക്ഷം രൂപ പിഴ
യിടാക്കി. കൊച്ചി ജൂഡീഷ്യല്‍ മജിസ്‌ട്രേട്രേറ്റ് കോടതിയാണ് കാറുടമ 1,03,300 രൂപ പിഴ വി
ധിച്ചത്. ഫോര്‍ട്ടുകൊച്ചി പോലീസില്‍ കഴിഞ്ഞ ദിവസം പിഴയടച്ച് കാറുടമ കാറുമായി നാട്ടിലേക്ക് തിരിച്ചു. ജൂലായ് അവസാനവാരം ഫോര്‍ട്ടുകൊച്ചി പോലീസാണ് കര്‍ണ്ണാടകയില്‍ നിന്നുമെത്തിയ കാര്‍ പിടിക്കൂടിയത്.
രൂപമാറ്റം വരുത്തുകയും , രേഖകളില്ലാതെയും രജിസ്‌ട്രേഷന്‍ നമ്പറില്ലാതെയും കര്‍ണ്ണാടക,
തമിഴ്‌നാട് കടന്നാണ് രണ്ടംഗസംഘം കാറുമായി കൊച്ചിയിലെത്തിയത്. റോഡ് മാര്‍ഗം കൊച്ചിയിലെത്തിയ കാര്‍ പോലീസ് പരിശോധനക്കിടെ പിടികൂടി കസ്റ്റഡിയിലെടുത്തു.
ഫോര്‍ട്ടുകൊച്ചി സിഐ ആര്‍.രാജേഷ്, എസ്‌ഐ അബ്ദുള്‍ ഹക്കിം എന്നിവര്‍ ചേര്‍ന്ന് കാറും, രണ്ടുയുവാക്കളെയും കസ്റ്റഡിയിലെടുത്തു. കാര്‍ ഓടിച്ച കര്‍ണ്ണാടകയിലെ ഉഡുപ്പി സ്വദേശി റിഫാസ് റഹ്മത്തുള്ള (20) എന്നയാള്‍ക്കെതിരെ ഫോര്‍ട്ടുകൊച്ചി പോലീസ് കേസ് എടുത്തു. ഹോണ്ട കാര്‍ രൂപമാറ്റം വരുത്തി പുതിയ രൂപത്തിലാക്കിയാണിവര്‍സഞ്ചരിച്ചത്.
കര്‍ണ്ണാടക, തമിഴ്‌നാട് വഴി കേരളത്തിലെത്തിയ കാര്‍ അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളും, വഴി നീളെ പരിശോധനകളുമില്ലാതെയാണ് കൊച്ചിയിലെത്തിയത്. സുരക്ഷ അധികൃതരെയും അമ്പരപ്പിച്ചിരുന്നു.
വാഹന രജിസ്‌ട്രേഷന്‍ രേഖകള്‍ ഹാജരാക്കാത്തതും, രജിസ്‌ട്രേഷന്‍ നമ്പര്‍ പ്രദര്‍ശിപ്പി
ക്കാത്തതും, ഇന്‍ഷുറന്‍സ് കാലാവധി കഴിഞ്ഞതുമടക്കമുള്ള കുറ്റങ്ങള്‍ ചാര്‍ത്തിയാണ് പോ
ലീസ് കേസേടുത്തത്. ആഗസ്റ്റ് നാലിനകം അസ്സല്‍ രേഖകള്‍ ഹാജരാക്കണമെന്നാവശ്യപ്പെ
ട്ടുവെങ്കിലും ക്യത്യസമയത്ത് ഇവ ഹാജരാക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് പോലീസ് വാഹന
മോടിച്ചയാള്‍ക്ക് നോട്ടീസ് നല്കി. എഐ ക്യാമറ സംവിധാനമുള്ള സംസ്ഥാനത്ത് നമ്പറില്ലാ
തെ കാര്‍ യാത്ര ശ്രദ്ധിക്കാത്തതും ചര്‍ച്ചാ വിഷയമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: