കോഴിക്കോട്: ജില്ലയിൽ നിപ ആശങ്ക അകലുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് പ്രഖ്യാപിച്ചേക്കും. ഇന്ന് ചേരുന്ന അവലോകന യോഗത്തിലാകും ഇത് സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകുക. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നത് സംബന്ധിച്ചും ഇന്ന് തീരുമാനിച്ചേക്കും. രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസം ഓൺലൈൻ മുഖേനയാക്കിയിരുന്നു. ജില്ലയിൽ പൊതുപരിപാടികൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
അതേസമയം ഇന്നലെ ലഭിച്ച ഏഴ് പരിശോധന ഫലവും നെഗറ്റീവ് ആയിരുന്നു. നിലവിൽ 915 ആളുകളാണ് സമ്പർക്കപ്പട്ടികയിലുള്ളത്. ഇവർ നിരീക്ഷണത്തിൽ തുടരുകയാണ്. ഇന്നലെ 66 പേരെക്കൂടി സമ്പർക്ക പട്ടിയിൽനിന്ന് ഒഴിവാക്കി. ആകെ 373 പേരെയാണ് സമ്പർക്ക പട്ടികയിൽ നിന്ന് ഒഴിവാക്കിയത്. ചികിത്സയിലുള്ള 9 വയസുകാരന്റെ ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടുവെന്നും മറ്റുള്ള 3 പേരുടെയും ആരോഗ്യനില തൃപ്തികരമാണന്നും മന്ത്രി വീണാ ജോർജ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: