മട്ടന്നൂര്‍ (കണ്ണൂര്‍): കരേറ്റ സാര്‍വ്വജനിക ഗണേശോത്സവത്തിന്റെ ഭാഗമായി നല്കുന്ന പത്താമത് ഗണേശസേവാ പുരസ്കാരം ശ്രീജിത്ത് പണിക്കര്‍ക്ക്.
ഇന്ന് വൈകിട്ട് ഏഴിന് കരേറ്റയില്‍ സംഘടിപ്പിക്കുന്ന സാംസ്കാരിക സദസ്സില്‍ പുരസ്കാരം സമര്‍പ്പിക്കും. കേളപ്പജിയുടെ കൊച്ചുമകനും പ്രശസ്ത ഫോട്ടോഗ്രഫറുമായ നന്ദകുമാര്‍ മൂടാടിയാണ് പുരസ്കാരം നല്‍കുക.
പ്രശസ്തിപത്രവും ശില്പവും പതിനൊന്നായിരം രൂപയും അടങ്ങുന്നതാണ് പുരസ്കാരം. കെ.പി. ശശികല ടീച്ചര്‍, എസ്. രമേശന് നായര്‍, വാവ സുരേഷ് തുടങ്ങി ഒന്‍പത് പ്രമുഖരെ മുന്‍ വര്‍ഷങ്ങളില്‍ ഗണേശസേവാ പുരസ്കാരം നല്കി ആദരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: