ഒട്ടാവ: സിഖ് ഭീകരതയെ കഴിയുന്നത്ര പ്രോത്സാഹിപ്പാക്കാനുള്ള കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ നീക്കത്തിനു പിന്നില്‍ രാഷ്‌ട്രീയം. അടുത്ത തെരഞ്ഞെടുപ്പില്‍ ട്രൂഡോ തോല്‍ക്കുമെന്നാണ് അഭിപ്രായ സര്‍വേകള്‍. ഈ സാഹചര്യത്തില്‍ സിഖ് സമുദായത്തിന്റെ വോട്ട് തനിക്കനുകൂലമായി മാറ്റാനുള്ള തീവ്രശ്രമത്തിന്റെ ഭാഗമാണ് ഖാലിസ്ഥാനി ഭീകരന്‍ നിജ്ജാറിന്റെ കൊലയ്‌ക്കു പിന്നില്‍ ഭാരതമാണെന്ന ആരോപണം. കാനഡയിലെ വലിയ ജനസമൂഹമാണ് സിഖുകാര്‍.
ട്രൂഡോയുടെ ജനസമ്മതി കുറഞ്ഞതായി ഇന്നലെ പുറത്തുവന്ന ഇപ്‌സോസിന്റെ അഭിപ്രായ വോട്ടെടുപ്പിലും തെളിഞ്ഞു. പ്രതിപക്ഷത്തെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് പിയറി പോയ്‌ലിവ്‌റെ പ്രധാനമന്ത്രിയാകണമെന്നാണ് 40 ശതമാനം കാനഡക്കാരും ആഗ്രഹിക്കുന്നതെന്നാണ് പുതിയ സര്‍വെയില്‍ തെളിയുന്നത്. ലിബറല്‍ പാര്‍ട്ടി അധ്യക്ഷനായ ട്രൂഡോയ്‌ക്ക് 31 ശതമാനം പേരുടെ പിന്തുണ മാത്രമാണുള്ളത്. ട്രൂഡോയുടെ ജനസമ്മതി വലിയ തോതിലാണ് കുറഞ്ഞിരിക്കുന്നത്. സാമ്പത്തിക രംഗത്തെ പ്രശ്‌നങ്ങളില്‍ ജനങ്ങള്‍ ആശങ്കാകുലരാണെന്നും സര്‍വെയില്‍ പറയുന്നു.
ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ ട്രൂഡോ തോല്‍ക്കും പിയറി പോയ്‌ലിവ്‌റെ പ്രധാനമന്ത്രിയാകുമെന്നുമാണ് അഭിപ്രായ വോട്ടെടുപ്പില്‍ പറയുന്നത്. പിയറിയുടെ ജനസമ്മതി ക്രമണേ കൂടിവരികയാണെന്നാണ് സര്‍വെയില്‍. ട്രൂഡോ പ്രധാനമന്ത്രിപദത്തില്‍ നിന്ന് ഇറങ്ങേണ്ട സമയമായെന്ന് 60 ശതമാനം കാനഡക്കാരും കരുതുന്നു. ലിബറല്‍ പാര്‍ട്ടിയിലെ മറ്റാെരങ്കെിലും പ്രധാനമന്ത്രിയായാല്‍ പോലും അവര്‍ക്ക് എതിര്‍പ്പില്ല. 2025 ഒക്‌ടോബറിനു മുമ്പ് തെരഞ്ഞെടുപ്പ് നടത്തണം. 2021ലായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: