ന്യൂദല്‍ഹി: ട്രെയിന്‍ അപകടങ്ങളില്‍ മരണം സംഭവിക്കുന്നവരുടെ കുടുംബാംഗങ്ങള്‍ക്കുള്ള നഷ്ടപരിഹാരത്തുക പത്തിരട്ടി വര്‍ധിപ്പിച്ച് റെയില്‍വേ. 50,000 രൂപ ഉണ്ടായിരുന്ന സ്ഥാനത്ത് അത് അഞ്ച് ലക്ഷമാക്കി വര്‍ധിപ്പിച്ചിരിക്കുകയാണ്.
മറ്റു വിഭാഗങ്ങളില്‍ നല്കുന്ന നഷ്ടപരിഹാരത്തുക രണ്ടിരട്ടി മുതല്‍ പത്തിരട്ടി വരെ കൂട്ടിയിട്ടുണ്ട്. സെപ്തംബര്‍ 18 മുതല്‍ പുതിയ നിരക്ക് നിലവില്‍ വന്നു. 2013ന് ശേഷം ഇതാദ്യമായാണ് അപകടമരണത്തിനുള്ള നിരക്കിലും മറ്റ് നഷ്ടപരിഹാരത്തുകയിലും ഭേദഗതി വരുത്തിയിരിക്കുന്നത്.
പരിക്കേറ്റവര്‍ക്ക് 250000 രൂപ എന്നത് രണ്ടരലക്ഷമാക്കി. അനിഷ്ടസംഭവങ്ങള്‍ മൂലം മരിക്കുന്നവരുടെ നഷ്ടപരിഹാരം 50,000ല്‍ നിന്നും 1.5 ലക്ഷമാക്കി. ലെവല്‍ ക്രോസിലെ അപകടമരണവും 50000 ല്‍ നിന്നും അഞ്ച് ലക്ഷമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: