കണ്ണൂര്‍: ജില്ലയില്‍ ഓണ്‍ ലൈന്‍ തട്ടിപ്പുകളില്‍ ലക്ഷങ്ങള്‍ നഷ്ടപ്പെട്ടെന്ന് കാണിച്ച് കണ്ണൂര്‍, എടക്കാട് പോലീസ് സ്റ്റേഷനുകളില്‍ പരാതി. കെവൈസി അപ്ഡേറ്റ് ചെയ്യണമെന്ന് പറഞ്ഞ്
വന്ന ഫോണ്‍ കോളില്‍ മധ്യവയസ്കന് ഒരുലക്ഷം രൂപയോളം നഷ്ടമായി. കിഴുന്ന സ്വദേശി
രവീന്ദ്രന്ന്റെയും ഭാര്യയുടെയും പണമാണ് നഷ്ടമായത്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം.
ബാങ്കില്‍ നിന്നാണെന്നും കെവൈസി അപ്ഡേഷന് വേണ്ടി വിളിക്കുന്നതാണെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്. ബാങ്കില്‍ നിന്ന് വിളിക്കുന്നതാണെന്ന വിശ്വാസത്തില്‍ ഫോണില്‍ ആവശ്യപ്പെട്ടത് പോലെ ചെയ്യുകയും ഒടിപി നമ്പര്‍ പറഞ്ഞു കൊടുക്കുകയും ചെയ്തതിന് പിന്നാലെയാണ് പണം നഷ്ടപ്പെട്ടത്. രവീന്ദ്രന്റെ അക്കൗണ്ടില്‍ നിന്ന് 29,900 രൂപയും ഭാര്യയുടെ അക്കൗില്‍ നിന്ന് 74,000 രൂപയുമാണ് നഷ്ടമായത്. പണം പിന്‍വലിച്ചതായുള്ള സന്ദേശം ഫോണില്‍ വന്നതിനെ തുടര്‍ന്ന് ബാങ്കില്‍ അന്വേഷിച്ചപ്പോഴാണ് തട്ടിപ്പാണെന്ന് മനസിലായത്. രവീന്ദ്രന്റെ പരാതിയില്‍ എടക്കാട് പോലീസ് അന്വേഷണം ആരംഭിച്ചു.
ഓണ്‍ലൈനിലൂടെ ഉല്പന്നങ്ങള് വിപണനം ചെയ്യുന്ന പ്ലാറ്റ്ഫോമാണെന്ന് പറഞ്ഞ് ഫേസ്ബുക്കിലെ തൊഴില്‍ പരസ്യത്തില്‍ ആകൃഷ്ടയായ യുവതിക്ക് 4,75,000 രൂപ നഷ്ടപ്പെട്ടു. ചാലാട് സ്വദേശിനി സംഗീത നല്കിയ പരാതിയില്‍ ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഓണ്‍ലൈനിലൂടെ ഉല്പന്ന വിപണനത്തില്‍ നിര്‍ദേശിക്കപ്പെടുന്ന വിപണന ടാസ്ക് പൂര്‍ത്തീകരിച്ചാല്‍ കമ്മിഷനായി വന്‍ തുക ലഭിക്കുമെന്നു വിശ്വസിപ്പിച്ച് മേയ് മാസത്തിലായിരുന്നു തട്ടിപ്പിന്റെ തുടക്കം. പരസ്യം കണ്ട് ആകൃഷ്ടയായ യുവതി മെസേ
ജ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് അവര്‍ പറഞ്ഞ സെയില്‍ ടാസ്കുകള് ചെയ്യുകയും ചെയ്തു. കു
റച്ച് ദിവസങ്ങള്‍ക്കു ശേഷം ടാസ്ക് ചെയ്യാന്‍ ആദ്യം പണം സ്വന്തമായി നല്‍കണമെന്നും ടാ
സ്ക് കഴിയുമ്പോള്‍ എല്ലാ തുകയും ഒരുമിച്ച് തിരിച്ചു നല്‍കുമെന്നുമായിരുന്നു വാഗ്ദാനം. ഇത് വിശ്വസിച്ച് മേയ് മുതല്‍ ജൂലൈ വരെ പല തവണകളായി 4,75,000 രൂപ ഓണ്‍ലൈനായി നല്കുകയുംചെയ്തു. എന്നാല്‍ പണമോ കമ്മീഷനോ നല്‍കിയില്ല. ഇതോടെയാണ് പരാതി നല്‍കിയത്.
വാട്സ് ആപ് വഴി വന്ന ഫോണ്‍ നമ്പറില്‍ നിന്ന് ടെലിഗ്രാമിലേക്ക് കണക്ട് ചെയ്യുന്ന ടാസ്ക് കോള്‍ എടുത്തതിനെ തുടര്‍ന്ന് 1,10000 രൂപ നഷ്ടമായതായി പള്ളിക്കുന്ന് സ്വദേശിയായ അമൃത് രാജ് കണ്ണൂര്‍ ടൗണ്‍ പോലീസില്‍ പരാതി നല്കി. 9918029326 എന്ന നമ്പറില്‍ നിന്ന് നളിനി എന്ന് പരിചയപ്പെടുത്തിയാണ് വാട്സപ്പില്‍ മെസേജ് വന്നത്. ടെലിഗ്രാമിലേക്ക് കണക്ട് ചെയ്ത് ടാസ്ക് കോള്‍ എടുത്താല്‍ ദിവസം 750 രൂപ മുതല്‍ നേടാന്‍ പറ്റുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു പണം തട്ടിയത്. ഈമാസം 4, 5 തിയതികളില്‍ പല തവണകളായി 1,10000 രൂപ തട്ടുകയായിരുന്നു. എന്നാല്‍ നല്കിയ തുകയും ടാസ്ക് ചെയ്ത് നേടിയ പണവും തിരികെ
ചോദിച്ചപ്പോഴാണ് വഞ്ചിക്കപ്പെട്ടുവെന്ന് മനസിലായത്. പരാതിയില്‍ കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: