ബെംഗളൂരു: ചന്ദ്രയാന്‍-3നെ ഇന്ന് ഉണര്ത്തില്ലെന്ന് ഇസ്രോ. വിക്രം ലാന്‍ഡറെയും പ്രഗ്യാന്‍ റോവറെയും ഉണര്‍ത്തുന്ന നടപടി നാളത്തേയ്ക്ക് മാറ്റിയതായി ഐഎസ്ആര്‍ഒ അറിയിച്ചു. സ്പേസ് ആപ്ലിക്കേഷന്‍ സെന്റര്‍ ഡയറക്ടര്‍ നീലേഷ് ദേശായി ആണ് ഇക്കാര്യ അറിയിച്ചത്. ചില സാങ്കേതിക കാരണങ്ങളാലാണ് പേടകത്തെ ഉണര്‍ത്താന്‍ വൈകുന്നതെന്ന് ശാസ്ത്രജ്ഞര്‍ അറിയിച്ചു.
റോവറെ ഏകദേശം 3.35 മീറ്റര്‍ ദൂരത്തേയ്ക്ക് മാറ്റാനാണ് പദ്ധതിയിട്ടിരുന്നത്. എന്നാല്‍ 105 മീറ്റര്‍ മാത്രമേ നീക്കാന്‍ സാധിച്ചുള്ളൂ എന്ന് നീലേഷ് ദേശായി വ്യക്തമാക്കി. ഓഗസ്റ്റ് 23-നാംണ് വിക്രം ലാന്‍ഡര്‍ ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തിയത്. ചന്ദ്രനില്‍ സൂര്യാസ്തമയം തുടങ്ങിയതോടെ സെപ്റ്റംബര്‍ 2-ന് സ്ലീപിംഗ് മോഡിലേക്ക് സജ്ജമാക്കി. പിന്നീട് ചന്ദ്രനില്‍ സൂര്യനുദിക്കും വരെയുള്ള കാത്തിരിപ്പിലാണ്. കൊടും തണുപ്പിനെ അതിജീവിച്ച് ലാന്‍ഡറും റോവറും വീണ്ടും ഉണരുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: