ന്യൂദല്‍ഹി: 2024ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണ്ണാടകയില്‍ ജെഡിഎസ്-ബിജെപി സഖ്യം സംബന്ധിച്ച് തീരുമാനമായി. കേന്ദ്രമന്ത്രി അമിത് ഷാ, ബിജെപി ദേശീയ പ്രസിഡന്റ് ജെ.പി. നദ്ദ എന്നിവരുമായി ജനതാദള്‍ നേതാവ് കുമാരസ്വാമി വ്യാഴാഴ്ച ദല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി.
https://twitter.com/JPNadda/status/1705173097207451819/photo/1
ജെഡിഎസ് 2024ലെ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ ഭാഗമായിരിക്കുമെന്ന് തീരുമാനിച്ചതില്‍ സന്തോഷമുണ്ട്. അമിത് ഷായുടെ സാന്നിധ്യത്തില്‍ ജെഡിഎസ് നേതാവ് കുമാരസ്വാമിയുമായി കൂടിക്കാഴ്ച നടത്തി. ഞങ്ങള്‍ പൂര്‍ണ്ണമനസ്സാലെ അവരെ സ്വാഗതം ചെയ്യുന്നു. പുതിയ ഇന്ത്യ, കരുത്തുള്ള ഇന്ത്യ എന്ന മോദിയുടെ കാഴ്ചപ്പാടിനെയും എന്‍ഡിഎയെയും കരുത്തരാക്കും.- ജെ.പി. നദ്ദ സമൂഹമാധ്യമമായ എക്സില്‍ കുറിച്ചു.
മൂന്ന് ലോക് സഭാ സീറ്റുകളാണ് ജെഡിഎസ് ബിജെപിയില്‍ നിന്നും ആവശ്യപ്പെട്ടിരിക്കുന്നത്. മാണ്ഡ്യ, കോലാര്‍, ഹാസന് എന്നീ മണ്ഡലങ്ങള്‍. ഇതിനോട് അമിത് ഷാ പച്ചക്കൊടി കാണിച്ചതായി അറിയുന്നു. സീറ്റ് പങ്കുവെയ്ക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ അവസാനഘട്ടത്തിലാണ്.
നേരത്തെ സഖ്യം സംബന്ധിച്ച് കുമാരസ്വാമിയുടെ പിതാവും മുന്‍ പ്രധാനമന്ത്രിയുമായ ദേവഗൗഡയും പ്രതകരിച്ചിരുന്നു. ജെഡിെഎസിനെ ഇല്ലാതാക്കാന്‍ ശ്രമിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന് കുമാരസ്വാമി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.
ഇക്കഴിഞ്ഞ കര്‍ണ്ണാടകനിയമസഭാ തെരഞ്ഞെടുപ്പോടുകൂടിയാണ് കോണ്‍ഗ്രസും ജനതാദളും തമ്മില്‍ അകന്നത്. ജനതാദളിന്റെ കോട്ടയായ മൈസുരിലെ പല സീറ്റുകളിലും കോണ്‍ഗ്രസ് വിജയിക്കുകയും ജെഡിഎസ് വോട്ടുകളുടെ ശതമാനം കുറയുകയും ചെയ്തതാണ് കോണ്‍ഗ്രസിനെതിരെ തിരിയാന്‍ ജെഡിഎസിനെ പ്രേരിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: