ഇരിട്ടി: പ്ലസ് ടു വിദ്യാര്‍ഥിനിയെ സ്വകാര്യ ബസ്, സ്റ്റോപ്പില്‍ ഇറക്കാതെ പോയ സംഭവത്തില്‍ ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസന്‍സ് ഒരു മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തു. കഴിഞ്ഞ ദിവസമാണ് ഇരിട്ടിശ്രീകണ്ഠപുരം റൂട്ടിലോടുന്ന വിമല്‍ ബസ് ഇരിട്ടി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ പെരുമ്പറമ്പിലെ സ്റ്റോപ്പില്‍ ഇറക്കാതെ മൂന്നു കിലോമീറ്റര്‍ അപ്പുറമുള്ള വിജനമായ സ്ഥലത്ത് ബസില്‍ നിന്നും ഇറങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. അടുത്തുള്ള കടയില്‍ നിന്നും വീട്ടിലേക്ക് ഫോണ്‍ ചെയ്തശേഷമാണ്, വിദ്യാര്‍ഥി തിരിച്ച് വീട്ടിലെത്തിയത്.
വീട്ടിലെത്തി രാത്രി തന്നെ ഇരിട്ടി വിദ്യാര്‍ത്ഥിനി പോലീസിലും മോട്ടോര്‍ വാഹന വകുപ്പിലും പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരിട്ടി ജോയൻറ് ആർ.ടി.ഒ ബി. സാജു വിമൽ ബസിലെ ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് ഒരു മാസത്തേക്ക് സസ്പെൻഡ് ചെയ്തത്. സ്വകാര്യ ബസ് ജീവനക്കാരും വിദ്യാർഥികളും തമ്മിലുള്ള നിരവധി പരാതികൾ ലഭിക്കുന്നുണ്ടെന്നും കർശന നടപടികൾ സ്വീകരിക്കുമെന്നും ജോയൻറ് ആർ.ടി.ഒ പറഞ്ഞു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവം ഇങ്ങനെ:
5.15 ഓടെ ഇരിട്ടിയില്‍ നിന്നുംശ്രീകണ്ഠാപുരം ഭാഗത്തേക്ക് സര്‍വീസ് നടത്തുന്ന ബസ്സില്‍
ഇരിട്ടി ടൗണില്‍ നിന്നും വിദ്യാര്‍ഥിനി കയറുകയായിരുന്നു. ബസ്സില്‍ നല്ല തിരക്കുണ്ടായിരുന്നതിനാല്‍ പെരുമ്പറമ്പ് സ്കൂളിന് സമീപത്തെ ബസ് സ്റ്റോപ്പില്‍ ഇറങ്ങാന്‍ ശ്രമിക്കുമ്പോഴേക്കും മുന്നോട്ടുനീങ്ങിയ ബസ് നിര്‍ത്താന്‍ കണ്ടക്ടറോട് ആവശ്യപ്പെട്ടെങ്കിലും
കണ്ടക്ടര്‍ യാത്രക്കാരുടെ മുന്നില്‍വച്ച് മോശമായി സംസാരിക്കുകയും തുടര്‍ന്ന് വിജനമായ സ്ഥലത്ത് ബസില്‍ നിന്നും ഇറങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു.
സാധാരണ ബസ്സുകള്‍ നിര്‍ത്താറുള്ള മൂന്ന് സ്റ്റോപ്പുകള്‍ക്ക് അപ്പുറം നിര്‍ത്തിയ ബസ്സില്‍ നിന്നും ഇറങ്ങി സമീപത്തെ ഒരു കടയില്‍ നിന്ന് വീട്ടിലേക്ക് ഫോണ്‍ വിളിച്ച് തിരി
ച്ച് വീട്ടിലെത്തുകയാണ് ഉണ്ടായതെന്നും വിദ്യാര്‍ത്ഥിനി പറഞ്ഞു.
വീട്ടിലെത്തി രാത്രി തന്നെ ഇരിട്ടി പോലീസില്‍ പരാതി നല്കി. പിറ്റേദിവസം രാവിലെ
ഇരിട്ടി ജോയിന്റ് ആര്‍ടിഒക്കും പരാതി നല്കി. സംഭവത്തില്‍ തനിക്ക് ഏറെമാനസികമായി പ്രയാസം സംഭവിച്ചതായും വിദ്യാര്‍ത്ഥിനി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: