ചെന്നൈ: 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോയമ്പത്തൂരില്‍ നിന്ന് മത്സരിക്കാനൊരുങ്ങി കമല്‍ഹാസന്‍. മക്കള്‍ നീതി മയ്യം യോഗത്തിലാണ് കമല്‍ ഹാസന്‍ മത്സരിക്കുന്നത് സംബന്ധിച്ച് തീരുമാനം വന്നത്.
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കണോ സഖ്യമുണ്ടാക്കണമോ എന്നതും യോഗം ചര്‍ച്ച ചെയ്തു. കോയമ്പത്തൂര്‍ വലിയ പിന്തുണയാണ് ലഭിക്കുന്നതെന്ന് കമല്‍ഹാസന്‍ യോഗത്തില്‍ പറഞ്ഞു. മക്കള്‍ നീതി മയ്യം പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നിരവധി പ്രവര്‍ത്തനങ്ങളാണ് അണികള്‍ കോയമ്പത്തൂരില്‍ നടത്തിവരുന്നത്.
2021ല്‍ കോയമ്പത്തൂര്‍ സൗത്ത് അസംബ്ലി മണ്ഡലത്തില്‍ മത്സരിച്ച കമല്‍ ബി.ജെ.പിയുടെ വാനതി ശ്രീനിവാസനോട് നേരിയ വോട്ടിനാണ് പരാജയപ്പെട്ടത്. കോയമ്പത്തൂര്‍ ജില്ലയിലെ മറ്റ് നിയമസഭ മണ്ഡലങ്ങളിലും മക്കള്‍ നീതി മയ്യം അന്ന് ഗണ്യമായ വോട്ടുകള്‍ നേടിയിരുന്നു. 2018 ലാണ് കമല്‍ മക്കള്‍ നീതി മയ്യം സ്ഥാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: